ആദ്യം വൈറ്റ് ടോപ്പിങ് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന റോഡ് സാങ്കേതിക സമിതിയിലെ ചില ഉദ്യോഗസ്ഥരുടെ താൽപര്യത്തെ തുടർന്നാണ് ഇന്റർലോക്ക് ഇഷ്ടികകൾ പാകാൻ തീരുമാനിച്ചത്. മാസങ്ങളോളം റോഡ് അടച്ചിട്ട് നടത്തിയ പ്രവൃത്തികൾ കാരണം വ്യാപാരികൾക്കു കനത്ത സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടിവന്നത്. ഉത്സവ സീസണുകളിൽ പോലും ആളുകൾ കൊമെർഷ്യൽ സ്ട്രീറ്റിലേക്ക് എത്താൻ മടിച്ചു.
നേരത്തെ ടാർ റോഡായിരുന്നപ്പോൾ മഴ പെയ്താൽ ഓട കളിലേക്ക് ഒഴുകുമായിരുന്ന വെള്ളം ഇഷ്ടിക പാകിയതോടെ റോഡിൽ തന്നെ കെട്ടിക്കിടക്കുകയാണെന്നു ബെംഗളൂരു കൊമേഴ്സ്യൽ അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് മോട്ട്വാനി പറഞ്ഞു. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കച്ചവടം നടക്കേണ്ട സമയത്താണു വീണ്ടും റോഡ് കോൺക്രീറ്റ് ചെയ്യുന്നത്. ബിബിഎംപിയുടെ തലതിരിഞ്ഞ വികസന പ്രവൃത്തികൾ കാരണം വ്യാപാരികൾക്ക് കനത്ത നഷ്ടമാണു നേരിടേണ്ടി വന്നത്.