![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2021/12/28025606/join-news-group-bangalore_malayali_news-2.jpg)
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ പി.യു. കോളേജുകളിലും ജനുവരി ഒന്ന് മുതൽ ഫെബ്രുവരി ഏഴുവരെ എല്ലാ ദിവസവും വിദ്യാർഥികൾ സൂര്യനമസ്കാരം നടത്താൻ പ്രീ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവ്. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ദേശീയ യോഗാസന ഫെഡറേഷൻ സർട്ടിഫിക്കറ്റ് നൽകും. ജനുവരി 26 ന് സൂര്യനമസ്കാരം സംഗീതത്തോടൊപ്പം നടത്തണം.
വിദ്യാർഥികൾക്കൊപ്പം അധ്യാപകരും ഇതര ജീവനക്കാരും ഇതിൽ പങ്കെടുക്കണമെന്നും ഇതു സംഘടിപ്പിച്ചതിന്റെ റിപ്പോർട്ട് ബോർഡിന് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ 30000 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൂര്യനമസ്കാരം സംഘടിപ്പിക്കാനാണ് ദേശീയ യോഗാസന സ്പോർട്സ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്.