ചെന്നൈ: ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള മൂന്നുതീവണ്ടികള്‍ റദ്ദാക്കി. ആര്‍ക്കോണം കാട്പാടി റെയില്‍വേ സെക്‌ഷനില്‍ മുകുന്ദരായപുരം-തിരുവലം ഭാഗത്ത് റെയില്‍വേ പാലത്തിന് കേടുപാട് സംഭവിച്ചതിനാലാണ് തീവണ്ടികള്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി തീവണ്ടി റദ്ദാക്കിയത് ക്രിസ്മസ് അവധിക്ക് പോകുന്ന യാത്രക്കാരെ സാരമായി ബാധിക്കും.
വെള്ളിയാഴ്ച കേരളത്തിലേക്ക് പുറപ്പെടേണ്ട മംഗളൂരു എക്സ്പ്രസ് (12685), തിരുവനന്തപുരം എക്സ്പ്രസ് (12695), മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) എന്നീ വണ്ടികളാണ് റദ്ദാക്കിയത്. ശനിയാഴ്ച മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ എക്സ്പ്രസ് (12686), ആലപ്പുഴയില്‍ നിന്നുള്ള ആലപ്പി എക്സ്പ്രസ് (22640) എന്നീ വണ്ടികളും നേരത്തേ റദ്ദാക്കി. കേരളത്തിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള മറ്റുതീവണ്ടി സര്‍വീസുകളെക്കുറിച്ചും അനശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.