പറ്റ്ന: ലൈംഗിക പീഡനശ്രമം ചെറുത്തതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമം. സ്കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിക്ക് നേരെ കാമുകന്റെ ആക്രമണമുണ്ടായത്. ബിഹാറിലെ ഗോപാല്‍ ഗഞ്ച് ജില്ലയിലാണ് സംഭവം.
പെണ്‍കുട്ടിയെ സംഘം കാത്തുനില്ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വരികയായിരുന്ന പെണ്‍കുട്ടിയെ കാമുകന് ആദ്യം അടിച്ചുവീഴ്ത്തുകയും പിന്നീട് കൈയില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. 13 സെക്കന്റിനുള്ളില്‍ ഇയാള്‍ പെണ്‍കുട്ടിയെ 8 തവണ കുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഗോപാല്‍ ഗഞ്ചിലെ സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മെച്ചപ്പെട്ട ചികിത്സയ്ക്കായി പറ്റ്ന മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെണ്‍കുട്ടിയെ നേരത്തെയും സ്കൂളിലേക്ക് പോയ സമയത്ത് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വീട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാരണത്താലാണ് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്