Home Featured ബംഗളൂരു:ഓണ്‍ലൈനായി തേങ്ങ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നഷ്ടമായത് 45,000 രൂപ! കടയും ഉമടയെയും തേടി പോയത് മൈസൂരുവിലേയ്ക്കും

ബംഗളൂരു:ഓണ്‍ലൈനായി തേങ്ങ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നഷ്ടമായത് 45,000 രൂപ! കടയും ഉമടയെയും തേടി പോയത് മൈസൂരുവിലേയ്ക്കും

by കൊസ്‌തേപ്പ്

ഓണ്‍ലൈനായി തേങ്ങ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നഷ്ടമായത് 45,000 രൂപ. ബംഗളൂരു സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ യുവതി നല്‍കിയ പരാതി പ്രകാരം രണ്ട് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മല്ലികാര്‍ജുന, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ബംഗളൂരുവിലെ വിമാനപുരത്തുള്ള സ്ത്രീയാണ് കബളിപ്പിക്കലിന് ഇരയായത്. നഗരത്തില്‍ കട നടത്തിവരികയായിരുന്ന ഇവര്‍ക്ക് കടയിലേക്ക് കുറേയധികം തേങ്ങകള്‍ ആവശ്യമായി വന്നു. തേങ്ങാക്കച്ചവടക്കാര്‍ക്കായി ഇവര്‍ ഗൂഗിളില്‍ തെരഞ്ഞു. മൈസൂരുവില്‍ നിന്നുള്ള മല്ലികാര്‍ജുനന്റെ നമ്പര്‍ ഇന്റര്‍നെറ്റില്‍ നിന്നും കിട്ടി.

ഇയാളെ വിളിക്കുകയും തേങ്ങ ഇടപാടിന് ധാരണയാവുകയും ചെയ്തു. എന്നാല്‍ തേങ്ങ ലഭിക്കുന്നതിന് മുമ്പ് തന്നെ മുഴുവന്‍ തുകയും അഡ്വാന്‍സായി നല്‍കണമെന്ന് മല്ലികാര്‍ജുന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗൂഗിള്‍ പേ വഴി തുക കൈമാറി. എന്നാല്‍ ഏരെ നാള്‍ കഴിഞ്ഞിട്ടും തേങ്ങ കടയിലെത്തിയില്ല. ഇതോടെ മല്ലികാര്‍ജുനനെ തിരഞ്ഞ് ഇയാള്‍ നേരത്തെ പറഞ്ഞ മേല്‍വിലാസത്തില്‍ സ്ത്രീ മൈസൂരുവിലെ ആര്‍എംസി യാര്‍ഡിലെത്തി.എന്നാല്‍ അവിടെ മല്ലികാര്‍ജുന്‍ എന്ന പേരില്‍ ആരും ഉണ്ടായിരുന്നില്ല. മല്ലികാര്‍ജുനനെ വിളിച്ചപ്പോള്‍ തന്റെ കട അവിടയല്ലെന്നും പാണ്ഡവപുരത്താണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ അവിടെയെത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ല. ഇതോടെയാണ് തട്ടിപ്പ് നടത്തിയാതാണെന്ന് വ്യക്തമായത്. ശേഷം പോലീസിനെ സമീപിക്കുകയായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group