Home Featured Meta : വെര്‍ച്വലായി ‘കയറിപ്പിടിച്ചു’; സക്കര്‍ബര്‍ഗിന്‍റെ മെറ്റയ്ക്ക് തലവേദനയാകുമോ പുതിയ ലൈംഗികാതിക്രമ രീതി.!

Meta : വെര്‍ച്വലായി ‘കയറിപ്പിടിച്ചു’; സക്കര്‍ബര്‍ഗിന്‍റെ മെറ്റയ്ക്ക് തലവേദനയാകുമോ പുതിയ ലൈംഗികാതിക്രമ രീതി.!

by കൊസ്‌തേപ്പ്

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പുതിയ മെറ്റാവേസിലെ (Meta) ഓണ്‍ലൈന്‍ ഗെയിനിടെ (Online Game) സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനം (Sexual harassment) ടെക് ലോകത്ത് ചര്‍ച്ചയാകുന്നു.പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം തെറ്റായ രീതിയില്‍ നീങ്ങുന്നു എന്നതാണ് ചില ടെക് വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. വെര്‍ച്വല്‍ ലോകത്തും സ്ത്രീ സുരക്ഷ സംബന്ധിച്ച്‌ വലിയ ആശങ്കയും ചര്‍ച്ചയുമാണ് സംഭവത്തിന് ശേഷം ഉയരുന്നത്.

ഫേസ്ബുക്ക് മാതൃകമ്ബനി മെറ്റാ പ്ലാറ്റ്ഫോം മൈക്രോസോഫ്റ്റിനും, ഫേസ്ബുക്കിന്‍റെ തന്നെ ഒക്കുലസിനും വേണ്ടി പുറത്തിറക്കിയ ഓണ്‍ലൈന്‍ വെര്‍ച്വല്‍ ഗെയിം ആണ് ഹൊറൈസണ്‍ വേള്‍ഡ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ സ്വപ്ന പദ്ധതി മെറ്റാവേര്‍സിലേക്കുള്ള വന്‍ ചുവട് വയ്പ്പായിട്ടാണ് ഇത് സൃഷ്ടിച്ചത് തന്നെ. വെര്‍ച്വല്‍ ഗെയിമായ ഹൊറൈസണ്‍ വേള്‍ഡിന്റെ ഒരു വോളണ്ടിയര്‍ ടെസ്റ്റര്‍ക്കാണ് ഇപ്പോള്‍ ദുരാനുഭവം ഉണ്ടായത്. പുതിയ വെര്‍ച്വല്‍ ലോകത്തിന്റെ പരീക്ഷണത്തിനിടെ അവരുടെ ഗെയിമിലെ ‘അവതാറിനെ’ ദുരുദ്ദേശത്തോടെ കയറിപിടിച്ചു, അവരുടെ അവതാരത്തിന് ലൈംഗിക പീഡനം നേരിട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഈ സമയത്ത് കൂടെയുണ്ടായിരുന്നവര്‍ ആ വ്യക്തിയുടെ തെറ്റായ പെരുമാറ്റത്തെ പിന്തുണക്കുകയാണ് ചെയ്തുവെന്നാണ് ആരോപണം, തന്നെ സഹായിക്കാന്‍ അവര്‍ ഒന്നും ചെയ്തില്ലെന്നും പേര് വെളിപ്പെടുത്താത്ത യുവതി പറഞ്ഞു. ഇത് അവര്‍ക്ക് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കി എന്നും പരാതിയിലുണ്ട്.

പരാതിക്ക് മറുപടിയായി, ഹൊറൈസണിന്റെ ചുമതലയുള്ള മെറ്റയുടെ വിവേക് ശര്‍മ്മ പ്രതികരിച്ചിട്ടുണ്ട്. നിര്‍ഭാഗ്യകരം’ എന്നാണ് ഈ സംഭവത്തെ ‘ അദ്ദേഹം വിശേഷിപ്പിച്ചത്. ടെസ്റ്റുകള്‍ക്കായി ഉപയോഗിക്കുന്ന ബീറ്റാ പതിപ്പില്‍ ‘സേഫ് സ്പേസ്’ ടൂള്‍ ആക്റ്റിവേറ്റ് ചെയ്തിട്ടില്ലെന്നും അതാണ് പ്രശ്നത്തിന് കാരണമെന്ന് ചെറു ന്യായീകരണവും മെറ്റ പ്രതിനിധി നിരത്തുന്നു. അവതാറുകളുടെ തെറ്റായ നീക്കങ്ങള്‍ തടയാന്‍ ഈ ഉപകരണം ഉപയോക്താക്കളെ സഹായിക്കുന്നതാണ്.

എന്നാല്‍, ഈ സംഭവം നടക്കുമ്ബോള്‍ സുരക്ഷയ്ക്കുള്ള സംവിധാനം ആക്ടിവേറ്റ് ചെയ്തിരുന്നില്ല. അതേസമയം, യുവതിക്ക് നേരിടേണ്ടിവന്ന ദുരനുഭവം ഫെയ്സ്ബുക് തന്നെയാണ് വെളിപ്പെടുത്തിയത്. ഈ സംഭവത്തിനു ശേഷം ഡിസംബര്‍ 9ന് അമേരിക്കയിലെയും കാനഡയിലെയും എല്ലാ ഉപയോക്താക്കള്‍ക്കും മെറ്റായുടെ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമായ ഹൊറൈസണ്‍ വേള്‍ഡ് സൗജന്യമാക്കുകയും ചെയ്തു. നിലവില്‍ ലഭ്യമായ അവതാറുകള്‍ കാലുകളില്ലാത്ത 3ഡി മനുഷ്യരാണ്. ഒരേസമയം തന്നെ 20 പേര്‍ക്ക് വരെ ഹൊറൈസണ്‍ വേള്‍ഡിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group