ബെംഗളൂരു ഒമികോൺ വ്യാപന ഭീതിക്കിടെ, കോവിഡ് മുന്നാം തരംഗത്തെ കുറിച്ചു പഠനം നടത്താൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്. നേരത്തെ നടത്തിയ സിറോ സർവേ ഡേറ്റ കൂടി പ്രയോജനപ്പെടുത്തി പഠനം നടത്താൻ കോവിഡ് സാങ്കേതിക സമിതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണിത്. കോവിഡ് ജനിതക വകഭേദ പഠന സമിതിയിലെ വിദഗ്ധരും ഇതിന്റെ ഭാഗമായിരിക്കും.
ആർടിപിസിആർ പരി ശോധനയിലൂടെ പോസിറ്റീവ് ആകുന്നവരിൽ സിടി (സൈക്കിൾ ത്രഷ്ഹോൾഡ്) വാല്യു 25ൽ കുറവുള്ളവരുടെ സ്രവ സാംപിളുകളാണു ജനിതക വകഭേദ പഠനത്തിനു വിധേയമാക്കുന്നത്. ഇത്തരം സാംപിളുകളുടെ ഡേറ്റയും മൂന്നാം തരംഗ പഠനത്തിനായി പ്രയോജനപ്പെടുത്തും.