
ബെംഗളുരു സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കുള്ള ഉത്സവ ബോണസ് 25,000 രൂപയാക്കി ഉയർത്തുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. നിലവിൽ 10,000 രൂപയാണു നൽകുന്നത്. ബോണസ് ഉയർത്തണം എന്നാവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് എം പ്ലോയീസ് യൂണിയൻ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ബോണസ് തുക 10 തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം. ഒക്ടോബറിൽ ജീവനക്കാർക്കുള്ള ക്ഷാമബത്ത 21.5 ശതമാനത്തിൽ നിന്ന് 24.5 ശതമാനമാക്കി ഉയർത്തിയിരുന്നു