Home Featured ബെംഗളുരു: നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിനെ പിന്തുണയ്ക്കില്ലെന്നു ദളും

ബെംഗളുരു: നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിനെ പിന്തുണയ്ക്കില്ലെന്നു ദളും

by കൊസ്‌തേപ്പ്

ബെംഗളുരു: നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിനെ പിന്തുണയ്ക്കില്ലെന്നു കോൺഗ്രസിനു പിന്നാലെ ദളും. ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ മേശപ്പുറത്തു വച്ചേക്കുമെന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണു ദൾ നിയമസഭാകക്ഷി നേതാവ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഗൗരവമേറിയ ഒട്ടേറെ വിഷയങ്ങളുള്ളപ്പോൾ നിലവിൽ ഇത്തരമൊരു ബില്ലിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും നിയമനിർമാണ കൗൺസിലിൽ ദളുമായി ചേർന്നാണ് ഭരിക്കുന്നത്. ഇക്കാരണത്താൽ കൗൺസിലിൽ ബിൽ അനായാസമായി പാസാക്കാനായെന്നു വരില്ല.

കർണാടകയിൽ ക്രിസ്തുമതത്തിലേക്കുള്ള നിർബന്ധിത പരിവർത്തനം വ്യാപകമെന്ന് ബിജെപി എംഎൽഎ ഗുളിഹട്ടി ശേഖർ നിയമസഭാ വർഷകാല സമ്മേളനത്തെ അറിയിച്ചതോടെയാണ് നിയമനിർമാണത്തിനു നീക്കമായ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group