Home covid19 ഒമിക്രോൺ: ഡിസ്ചാർജ് ചെയ്യാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്,

ഒമിക്രോൺ: ഡിസ്ചാർജ് ചെയ്യാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്,

by കൊസ്‌തേപ്പ്

ബെംഗളുരു • കോവിഡ് ഒമിക്രോൺ വകഭേദം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ ഡിസ്ചാർജ് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്, നെഗറ്റീവ് ആകുന്നവർക്ക് 3 ദിവസം തുടർച്ചയായി പനിയോ മറ്റു ലക്ഷണങ്ങളോ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം.

  • ഓരോ ദിവസത്തെ ഇടവേളകളിലായുള്ള 2 ആർടിപിസിആർ ഫലം നെഗറ്റീവായിരിക്കണം. ഫലം പോസിറ്റീവാണെന്നു കാണിച്ചാൽ 48 മണിക്കൂർ കഴിഞ്ഞ് വീണ്ടും ശ്രവപരിശോധന നടത്തണം.

• 4 ദിവസത്തേക്ക് തുടർച്ചയായി രക്തത്തിലെ ഓക്സിജൻ നില 95 ശതമാനത്തിനു മുകളിലായിരിക്കണം.

• ഡിസ്ചാർജ് ആകുന്നവർ 7 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്ന് അതത് ആശുപത്രികൾ നിർദേശിക്കണം. ഇതു പാലിക്കുന്നുവെന്ന് ജില്ലാ സർവൈലൻസ് ഓഫിസർ ഉറപ്പാക്കണം.

അവയവമാറ്റവും മറ്റും നടത്തിയവരിൽ ഒമിക്രോൺ ബാധിച്ചാൽ പൂർണമായി സുഖപ്പെട്ടന്ന് ഉറപ്പുവരുത്തിയ ശേഷമേ ഡിസ്ചാർജ് ചെയ്യാവൂ.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group