
ബെംഗളൂരു 2 ഡോസ് കോവിഡ് വാക്സിനേഷൻ എടുത്തവരിൽ ഒമിക്രോൺ തീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറ ഞ്ഞു. കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ച 2 പേർക്ക് ആരോഗ്യ പ്രശ്നങ്ങളോ ലക്ഷണങ്ങളോ ഇല്ല. ഇവരുടെ സാംപിളിന്റെ ജനിതകമാറ്റ വകഭേദ പരിശോധനാ റിപ്പോർട്ട് ലഭിച്ചിട്ടില്ല. സമ്പർക്കത്തിൽ വന്നവർക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഇവരെല്ലാവരും 2 ഡോസ് കുത്തിവയ്പ് എടുത്തവരാണ്. ഒറ്റ ഡോസ് കുത്തിവയ്പ് പൂർണ പ്രതിരോധം നൽകില്ല. അതിനാൽ എല്ലാവരും ഉടൻ തന്നെ രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കണമെന്നും സുധാകർ പറഞ്ഞു.
കർണാടകയിൽ ഇതുവരെ 18 വയസ്സിനു കളിലുള്ള 64% പേരാണ് 2 ഡോസ് കുത്തിവയ്പ് എടുത്തത്.ഡെൽറ്റ വകഭേദത്തെ അപേ ക്ഷിച്ച് ഓമിക്രോണിന് തീവ്രത കുറവാണ്. അതിവേഗം പകരുമെന്നതാണ് ഏക ആശങ്ക. കൂടുതൽ പേർക്ക് ഒമികോൺ സ്ഥിരീകരിക്കപ്പെട്ട ദക്ഷിണാഫ്രിക്ക, ബോട്സ്വാന തുടങ്ങിയ രാജ്യങ്ങളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നു സുധാകർ പറഞ്ഞു.