Home Featured ബംഗളുരു :ട്രാഫിക് നിയമ ലംഘനങ്ങൾ ; പിഴ ഇനി എസ് എം എസ് ആയി ഫോണിൽ വരും

ബംഗളുരു :ട്രാഫിക് നിയമ ലംഘനങ്ങൾ ; പിഴ ഇനി എസ് എം എസ് ആയി ഫോണിൽ വരും

ബെംഗളൂരു • ഗതാഗത നിയമലം ഘനത്തിന്റെ പിഴ സംബന്ധിച്ച് വിവരം വാഹനഉടമകൾക്ക് എസ്എംഎസായി നൽകുന്നത് വ്യാപിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതി വിജയകരമായതിനെ തുടർന്നാണ് കൂടുതൽ സോണുകളിലേക്ക് വ്യാപിപ്പിക്കുംന്നത്. എസ്എംഎസായി ലഭിക്കു
ന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പിഴ ഓൺലൈനായി തന്നെ അടയ്ക്കാനും സാധിക്കും. പിഴ ലഭിക്കുന്നവർക്ക് തപാൽ വഴി ട്രാഫിക്ക് ചല്ലാനം അയയ്ക്കുന്നത് നേരത്തെ നിർത്തിയിരുന്നു. തപാൽ നിരക്കായി ഒരു വർഷം 4.5 ലക്ഷം രൂപയാണ് ചല്ലാൻ അയയ്ക്കുന്നതി നായി ട്രാഫിക് പൊലീസ് ചെലവഴിച്ചിരുന്നത്. മേൽവിലാസക്കാരൻ താമസം മാറുന്നതോടെ ചലാൻ മടങ്ങുന്നതും നടപടിക്രമങ്ങൾ ക്ക് കൂടുതൽ പൊലീസുകാരെ നി യോഗിക്കുന്നതും സാമ്പത്തിക ബാധ്യതയാണ് വകുപ്പിന് വരുത്തിയിരുന്നത്. പിഴ കുടിശിക പിരിച്ചെടുക്കാനുള്ള ഊർജിത നടപടി ഫലം കണ്ടതായി ട്രാഫിക് ജോയിന്റ് കമ്മിഷണർ ബി.ആർ.രവികാതെ ഗൗഡ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group