Home covid19 ഇത് ഡല്‍ഹി എയര്‍പോര്‍ട്ടോ റെയില്‍വേ സ്റ്റേഷനോ ? ഒമിക്രോണ്‍ ഭീതിയിലും അകലമില്ലാതെ യാത്രക്കാര്‍

ഇത് ഡല്‍ഹി എയര്‍പോര്‍ട്ടോ റെയില്‍വേ സ്റ്റേഷനോ ? ഒമിക്രോണ്‍ ഭീതിയിലും അകലമില്ലാതെ യാത്രക്കാര്‍

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദ ഭീഷണിക്കിടയിലും സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാതെ ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍.അന്താരാഷ്​ട്ര ടെര്‍മിനലില്‍ നിന്ന്​ നിന്ന്​ പുറത്ത്​ കടക്കണമെങ്കില്‍ പലപ്പോഴും 8 ​ മണിക്കൂറോളം നീളുന്ന പ്രക്രിയയാണ്​ പൂര്‍ത്തിയാക്കേണ്ടത്​. ഇതിനിടക്ക്​ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നടത്തണം. 3,500 രൂപയാണ്​ പരിശോധനക്കായി ഈടാക്കുന്നത്​.ഒമിക്രോണ്‍ ഭീതി വിതച്ചതോടെ പല രാജ്യങ്ങളിലും നിന്നും എത്തുന്ന യാത്രികര്‍ക്ക്​ ഇപ്പോള്‍ ഇന്ത്യയിലെത്തിയതിന്​ ശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട് പരിശോധനക്കായി ഏകദേശം രണ്ട്​ മണിക്കൂറാണ്​ യാത്രക്കാര്‍ കാത്തിരിക്കേണ്ടത്​.

സാമൂഹിക അകലം പാലിക്കാതെ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കായി ആളുകള്‍ ഡല്‍ഹി എയര്‍പോര്‍ട്ടിലെ ക്യൂവില്‍ നില്‍ക്കുന്നതിന്‍റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. റാപ്പിഡ്​ പി.സി.ആര്‍ ടെസ്റ്റിന്​ പകരം 500 രൂപ മുടക്കി സാധാരണ പരിശോധനയാണ്​ നടത്തുന്നതെങ്കില്‍ ഫലത്തിനായുള്ള കാത്തിരിപ്പ്​ എട്ട്​ മണിക്കൂര്‍ വരെ നീളും. അതേസമയം, കോവിഡിന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ‘ ഒ​മി​​​​ക്രോ​ണ്‍’ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തിരുന്നു. താ​ന്‍​സ​നി​യ​യി​ല്‍​നി​ന്ന്​ വ​ന്ന 37 കാരനായ ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ ഒ​മി​ക്രോ​ണ്‍ പോ​സി​റ്റി​വാ​യ​ത്. രാ​ജ​സ്ഥാ​നി​ല്‍ ഒ​മ്ബ​തും മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ ഏ​ഴും കേ​സു​ക​ള്‍ കൂ​ടി ഞായറാഴ്​ച സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത്​ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​വ​രു​ടെ എ​ണ്ണം 21 ആ​യി ഉയര്‍ന്നു .

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ യാ​ത്രാ പ​ശ്ചാ​ത്ത​ല​മു​ള്ള ഒ​രു​കു​ടും​ബ​ത്തി​ലെ 9 പേ​ര്‍​ക്കാ​ണ്​ രാ​ജ​സ്ഥാ​നി​ലെ ജ​യ്​​പൂ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നൈ​ജീ​രി​യ​യി​ല്‍​നി​ന്ന്​ വ​ന്ന മൂ​ന്നു​ പേ​ര​ട​ക്കം ഏ​ഴു​ പേ​രാ​ണ്​​ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ രോ​ഗി​ക​ള്‍. ഏ​​ഴു പേ​രും പു​നെ സ്വദേശികളാണ് . പോ​സി​റ്റി​വാ​യ ഏ​ഴാ​മ​ത്തെ​യാ​ള്‍ ഫി​ന്‍​ല​ന്‍​ഡി​ല്‍ നി​ന്ന്​ ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം വ​ന്ന​യാ​ളാ​ണ്. ഡ​ല്‍​ഹി​യി​ലെ ലോ​ക്​​നാ​യ​ക്​ ജ​യ​പ്ര​കാ​ശ്​ നാ​രാ​യ​ണ്‍ ഹോ​സ്​​പി​റ്റ​ലി​ല്‍ നി​ന്ന്​ ജി​നോം സീ​ക്വ​ന്‍​സി​ങ്ങി​ന്​ അ​യ​ച്ച 12 കേ​സു​ക​ളി​ലൊ​ന്നാ​ണ്​ ഒ​മി​ക്രോ​ണ്‍ പോ​സി​റ്റി​വാ​യ​ത്. അതെ സമയം അ​ന്താ​രാ​ഷ്​​​ട്ര വി​മാ​ന​ങ്ങ​ളി​ല്‍ ഡ​ല്‍​ഹി​യി​ല്‍ എത്തുന്നവരില്‍ കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​വ​രെ മാ​റ്റി പാ​ര്‍​പ്പി​ക്കാ​ന്‍ എ​ല്‍.​എ​ന്‍.​ജെ.​പി ആ​ശു​പ​ത്രി​യി​ല്‍ പ്ര​ത്യേ​ക വാ​ര്‍​ഡ്​ തു​റ​ന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group