തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ ഡി.എ/ഡി.പിയിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് എം.ബി.എ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തേക്കാണ് നിയമനം. പ്രായം 25-40നും മദ്ധ്യേ. അപേക്ഷകള്‍ ഡിസംബര്‍ 10നകം തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിശദവിവരങ്ങള്‍ക്കും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471-2326756.
സിവില്‍ സര്‍വീസ് ടെസ്റ്റ് സീരീസ്
യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷ എഴുതുന്നവര്‍ക്കുള്ള ടെസ്റ്റ് സീരീസ് ഡിസംബര്‍ 15 മുതല്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ ആരംഭിക്കും. ഡിസംബര്‍ 10ന് മുന്‍പ് അക്കാഡമിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫീസ് 4,000 + 18 ശതമാനം ജി.എസ്.ടി. ഓണ്‍ലൈനായും ഓഫ്ലൈനായും ടെസ്റ്റ് സീരീസ് നടത്തും. കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി, ചാരാച്ചിറ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വെബ്സൈറ്റ്: www.ccek.org. www.kscsa.org. ഇ-മെയില്‍: directorccek@gmail.com. ഫോണ്‍: 0471-2313065, 2311654, 8281098862, 8281098863.