ബെംഗളുരു: കോവിഡ് പ്രതിരോധ വാക്സീൻ എടുക്കാൻ വിസമ്മതിക്കുന്നവർക്കു പിഴ ചുമത്താൻ നീക്കമില്ലെന്ന് ആരോഗ്യമ ഡോ.കെ.സുധാകർ. കുത്തിവെപ്പിനു വിസമ്മതിക്കുന്നവർക്കു റേഷൻ, പെൻഷൻ, വൈദ്യുതി ഉൾപ്പെടെ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും നൽക രുതെന്നു കോവിഡ് സാങ്കേതിക ഉപദേശക സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ സർക്കാരിനു പേരുദോഷം ഉണ്ടാക്കുമെന്ന് ഉള്ളതിനാൽ ഇത്തരം നടപടികളോ പിഴ ചുമത്തലോ ഉണ്ടാകില്ലെന്നു സുധാകർ പറഞ്ഞു. വാക്സീൻ സ്വീകരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യും.
ആരോഗ്യ വകുപ്പ് ജീവനക്കാർ ഗ്രാമങ്ങളിൽ വീടുകളിലെത്തി ബോധവൽക്കരണം നടത്തുന്നുണ്ട്. ബെംഗളൂരുവിൽ വാക്സിനേഷൻ എടുക്കാൻ സ്വമേധയാ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും സുധാകർ പറഞ്ഞു.അതേസമയം പിഴ ചുമത്തില്ലെങ്കിലും ബസ്, നമ്മ മെട്രോ, ട്രെയിൻ, ഹോട്ടലുകൾ, മാളുകൾ, തിയറ്ററുകൾ എന്നിവിടങ്ങളിൽ പ്രവേശനം 2 ഡോസ് എടുത്തവർക്കു മാത്രമാക്കി സർക്കാർ ഉത്തരവിറക്കുമെന്നാണു സൂചന.