ബെംഗളൂരു: വ്യവസായ മന്ത്രി മുരുഗേഷ് നിറാനിക്ക് മുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളുമുണ്ടെന്ന ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പയുടെ പ്രസ്താവന സംസ്ഥാന ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്നു. വിഷയം തണുപ്പിക്കാൻ മന്ത്രി നിറാനി രംഗത്ത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ ബിജെപി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നിലുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് ഈശ്വരപ്പ ഇങ്ങനെ പറഞ്ഞതെന്നും നിറാനി വിശദീകരിച്ചു. ഞായറാഴ്ച ബാഗൽക്കോട്ടിലെ ബിലഗിയിൽ നടന്ന ബിജെപി യോഗത്തിലാണ് നിറാനി ഇന്നല്ലെങ്കിൽ നാളെ മുഖ്യമന്ത്രിയാകുമെന്ന് ഈശ്വരപ്പ പറഞ്ഞത്.