Home covid19 കർണാടക ലോക്ക്ഡൌൺ – പരിഭ്രാന്തരാകരുത് ; ഔദ്യോഗിക പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

കർണാടക ലോക്ക്ഡൌൺ – പരിഭ്രാന്തരാകരുത് ; ഔദ്യോഗിക പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

by മൈത്രേയൻ

ആശങ്കകൾ അകറ്റി, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശമില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച വ്യക്തമാക്കി. “സ്കൂളുകളിലും കോളേജുകളിലും കർശനമായ മുൻകരുതലുകൾക്കായി ഞങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്, എന്നാൽ അവ അടച്ചിടാനും, ലോക്ക്ഡൗൺ ഏർപ്പെടുത്താനും നിർദ്ദേശമില്ല,” ബൊമ്മൈ പറഞ്ഞു.

ദാവണഗരെയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, കൊവിഡിന്റെ പുതിയ സ്‌ട്രെയിനായ ഒമൈക്രോയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്നും കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒമിറോൺ പ്രബലമായ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ വിമാനത്താവളങ്ങളിൽ പരിശോധിക്കുന്നുണ്ട്. പരിശോധനയിൽ നെഗറ്റീവായാൽ മാത്രമേ ഇവരെ നഗരങ്ങളിൽ പ്രവേശിപ്പിക്കൂ. കർണാടകയിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിയിട്ടുണ്ടെന്നും ആദ്യ നെഗറ്റീവ് റിപ്പോർട്ടിന്റെ ഏഴാം ദിവസം അവർക്കായി രണ്ടാമത്തെ ടെസ്റ്റ് നടത്തുകയാണെന്നും ബൊമ്മൈ പറഞ്ഞു.

നന്ദി ഹിൽസിലേക്ക് യാത്ര പ്ലാൻ ചെയ്യുകയാണോ ? ശ്രദ്ധിക്കുക ; പോയവർ “പെട്ടു”

വിദഗ്ധരുമായും കേന്ദ്രസർക്കാരുമായും സംസ്ഥാന സർക്കാർ നിരന്തരമായ കൂടിയാലോചനയിലാണ്. അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നും ബൊമ്മൈ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group