Home Uncategorized കൊവിഡ് മൂന്നാം തരംഗഭീതി: വിദ്യാലയങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി കര്‍ണാടക

കൊവിഡ് മൂന്നാം തരംഗഭീതി: വിദ്യാലയങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി കര്‍ണാടക

by കൊസ്‌തേപ്പ്

ബെംഗളൂരു: കൊവിഡ് മൂന്നാം തരംഗ ഭീതിയില്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.18 മാസത്തിനു ശേഷം കുറച്ചുദിവസം മുമ്ബാണ് കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയത്. അതാണ് ഇപ്പോള്‍ വീണ്ടും ഭാഗികമായി പുനഃസ്ഥാപിക്കുന്നത്.പുതിയ നിര്‍ദേശമനുസരിച്ച്‌ സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ക്കും സെമിനാര്‍ പോലുള്ള അക്കാദമിക പരിപാടികള്‍ക്കും നിയന്ത്രണമുണ്ടാവും. രണ്ട് മാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

നിലവില്‍ ചില പോക്കറ്റുകളിലാണ് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നത്.

നേരിട്ട് വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ ഹാജരാകേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ ഉപദേശം. കഴിയാവുന്നിടത്തോളം പേര്‍ക്ക് ഡിജിറ്റല്‍ മോഡില്‍ പഠനം തുടരാന്‍ അനുമതി നല്‍കി.മൂന്നാം തരംഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചത്. നവംബര്‍ ആദ്യവാരത്തില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് നിയന്ത്രണങ്ങള്‍ പരമാവധി നീക്കി വിദ്യാലയങ്ങള്‍ തുറന്നത്.സൗത്ത് ആഫ്രിക്കയില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ രാജ്യത്ത് വലിയ ഭീതി പടര്‍ത്തിയിട്ടുണ്ട്.കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കുള്ളില്‍ യൂറോപ്പിലെ പല രാജ്യങ്ങളും കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണിലാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group