![]( https://bangaloremalayali.in/wp-content/uploads/2021/06/join-news-group-bangalore_malayali_news.jpg)
ബെംഗളൂരു :നഗരത്തിലെ പരമ്പരാഗത ഉത്സവമായ കടലക്കായ് പരിഷെ (നിലക്കടല മേള)യ്ക്ക് നാളെ ബസവനഗുഡിയിൽ തുടക്കമാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2 ദിവസമാണ് ഇത്തവണ മേളയക്ക് അനുമതി നൽകിയതെങ്കിലും ദിവസങ്ങൾക്ക് മുൻപെ തന്നെ ദൊഡഗണേശ ക്ഷേത്ര റോഡിൽ കടലവിൽപന സജീവമായി.വിവിധ ജില്ലകളിൽ നിന്നുള്ള കർഷകരാണ് പല വലുപ്പത്തിലും രുചിയിലുമുള്ള കടലകൾ വിൽപനയ്ക്കെത്തിച്ചിരിക്കുന്നത്. നഗര ശിൽപിയായ കെംപെഗൗഡ 485 വർഷങ്ങൾക്ക് മുൻപ് തുടക്കമിട്ട കടലക്കായ് പരിഷെ ദൊഡഗണേശ ക്ഷേത്ര സമിതിയാണ് വിപുലമാക്കിയത്. മേളയോടനുബന്ധിച്ച് 2 ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും.
![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2021/09/16030556/bangalore_malayali_news_bengaluru-vartha-734x1024.jpg)