Home Featured “സൈക്കിൾ ബെംഗളൂരു” റാലി നാളെ;താല്പര്യമുള്ളവർക്ക് പങ്കെടുക്കാം

“സൈക്കിൾ ബെംഗളൂരു” റാലി നാളെ;താല്പര്യമുള്ളവർക്ക് പങ്കെടുക്കാം

by മൈത്രേയൻ

ബെംഗളൂരു :സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കാൻ നഗര ഗതാഗത ഡയറക്ടറേറ്റ്(ഡൽറ്റ്) സംഘടിപ്പിക്കുന്ന “സൈക്കിൾ ബെംഗളൂരു” റാലി നാളെ നടക്കും. ഐടി കമ്പനികൾ ഏറെയുള്ള ഔട്ടർ റിങ് റോഡിൽ സിൽക് ബോർഡ് ജംക്ഷൻ മുതൽ കെആർ പുരം ലൗറി അഡ്വന്റിസ്റ്റ് കോളജ് വരെ 16 കിലോമീറ്റർ റാലിയിൽ 700ൽ അധികം സൈക്കിളുകൾ അണിനിരക്കും. രാവിലെ 7നു സിൽക്ബോർഡ് ജംക്ഷനിൽ ആരംഭിക്കുന്ന റാലി ജോയിന്റ് കമ്മിഷണർ(ട്രാഫിക്) രവികാന്തെ ഗൗഡ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഫസൽ മഹ്മൂദ് എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്യും.

സൈക്കിൾ ഷെയറിങ് കമ്പനിയായ യുലു സർക്കാർ സ്കൂളിലെ 50 വിദ്യാർഥിനികൾക്കു സൈക്കിൾ സമ്മാനിക്കും. ഔട്ടർ റിങ് റോഡിൽ നിർമാണം പൂർത്തിയായ സൈക്കിൾ ലൈനിന്റെ പ്രചാരണവും ആരോഗ്യ സംരക്ഷണ ബോധവൽക്കരണവും ലക്ഷ്യമിട്ടുള്ള റാലി റോട്ടറി ബാംഗ്ലൂർ ഐടി കോറിഡോറിന്റെ (ആർബിഐടിസി)യും ബെംഗളൂരു ട്രാഫിക് പൊലീസിന്റെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഈ മാസം 14നു നടത്താനിരുന്ന പരിപാടി കനത്ത മഴയെ തുടർന്നാണ് നാളത്തേക്കുമാറ്റിയത്.• പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ – https://rbitc.org/ എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്നു സംഘാടകർ അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group