Home Featured വിവാദ പരാമർശം: കങ്കണയ്ക്കും അജിത് ഭാരതിക്കുമെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി

വിവാദ പരാമർശം: കങ്കണയ്ക്കും അജിത് ഭാരതിക്കുമെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി

by കൊസ്‌തേപ്പ്

ബെംഗളുരു സ്വാതന്ത്ര്യസ സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ വിവാദ പരാമർശം നടത്തിയ നടി കങ്കണ റനൗട്ടിനും മാധ്യമ പ്രവർത്തകനായ അജീത് ഭാരതിക്കുമെതിരെ പൊലീ സിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്.1947ൽ ലഭിച്ചതു ഭിക്ഷയാ യിരുന്നെന്നും 2014ലാണു യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്നും കങ്കണ കഴിഞ്ഞ ദിവസം സ്വകാര്യ ടിവി ചാനലിൽ അഭിപ്രായപ്പെട്ടിരുന്നു. ജവഹർലാൽ നെഹ്റുവും ഗാന്ധിജിയും ബ്രിട്ടിഷുകാരുടെ ആജ്ഞാനുവർത്തികൾ ആയിരുന്നെന്നാണു “ദോ പൊളിറ്റിക്സ് സഹസ്ഥാപകനായ അജീത് ഭാരതിയുടെപരാമർശം.

സ്വതന്ത്ര്യത്തിനായി ത്യാഗം സഹിച്ചവരെ അപമാനിച്ച് ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തി രാജ്യ ദ്രോഹ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡന്റെന് രക്ഷ രാമയ്യയുടെ നേതൃത്വത്തിൽ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.കേന്ദ്ര സർക്കാർ ആസാദി കീ അമൃത് മഹോത്സവം സംഘടിപ്പിക്കുന്ന വർഷത്തിൽ തന്നെ, രാജ്യത്ത് ഇത്തരത്തിൽ ചിലർ സ്വാതന്ത്ര്യസമര സേനാനികളെ അപകീർത്തി പ്പെടുത്തുന്നതു ഖേദകരമാണെന്നും രക്ഷ രാമയ്യ പറഞ്ഞു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group