ബെംഗളുരു:കേടായ ഇലക്ട്രോനിക്സ് ഉത്പന്നങ്ങൾ നിക്ഷേപിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ്(കെഎസ്പിസിബി) ബെംഗളൂരുവിൽ വ്യാപകമായി ഇ-വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം പിന്നീട് ശാസ്ത്രീയമായി സംസ്കരിക്കും. ഇലക്ട്രോണിക്സ് സാധനങ്ങൾ വിൽക്കുന്ന കടകളിലും പൊതുസ്ഥലങ്ങളിലുമായി സ്ഥാപിക്കുന്ന ഇ-വേസ്റ്റ് ബിന്നുകളിൽ ഇ-മാലിന്യം നിക്ഷേപിക്കാം. പഴയ സാധനങ്ങൾ ഇതേ കടകളിൽ വിൽക്കുകയും ചെയ്യാം.ബെംഗളൂരുവിൽ ഇ-മാലിന്യ ത്തിന്റെ ശാസ്ത്രീയ സംസ്കരണം നിർബന്ധമാക്കിയിട്ടുണ്ട് എങ്കിലും 10% മാലിന്യമേ ശേഖരിക്കാൻ കഴിയുന്നുള്ളു. ശേഷിച്ചവ മറ്റു മാലിന്യങ്ങൾക്കൊപ്പം തള്ളു കയാണ് ചെയ്യുന്നത്. അതിനാൽ ഇവ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാത്ത കമ്പനികൾക്കു പിഴ ചുമത്തുമെന്നു കെഎസ്പി സിബി മെമ്പർ സെക്രട്ടറി ശ്രീനി വാസലു പറഞ്ഞു.