തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി സ്ത്രീകളെ അണിനിരത്തി രാത്രി നടത്തം സംഘടിപ്പിക്കും.ഇന്ന് രാത്രി ഒന്‍പതിന് സംസ്ഥാന വ്യാപകമായാണ് രാത്രി നടത്തം.’പെണ്മയ്ക്കൊപ്പം ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാത്രി നടത്തത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി തിരുവനന്തപുരത്ത് നിര്‍വഹിക്കും. വിവിധ ജില്ലകളില്‍ നടക്കുന്ന രാത്രി നടത്തത്തില്‍ മഹിളാകോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ്, കെഎസ്യു ഉള്‍പ്പടെയുള്ള സംഘടനകളിലെ സ്ത്രീകള്‍ അണിനിരക്കും