ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. രാജ്യ തലസ്ഥാനമാണ് ഡല്‍ഹിയെന്ന് ഒാര്‍മിപ്പിച്ച കോടതി, ഇതിലൂടെ നാം ലോകത്തിന് നല്കുന്ന സൂചന എന്താണെന്നും ചോദിച്ചു.ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂന്നാഴ്ചയായി തുടരുകയാണ്. ഇതു സംബന്ധിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മലിനീകരണ നില താല്കാലികമായി കുറഞ്ഞാലും ഈ കേസ് പരിഗണിക്കുന്നത് തുടരുമെന്നും ഗൗരവമുള്ള വിഷയമാണെന്നും കോടതി ചൂണ്ടികാട്ടി.’രാജ്യ തലസ്ഥാനമാണിത്. മൊത്തം ലോകത്തിന് നാം നല്കുന്ന സൂചന എന്താണെന്ന് നോക്കണം’ -കോടതി ഒാര്‍മിപ്പിച്ചു.അടുത്ത മൂന്ന് ദിവസത്തെ അവസ്ഥ നിരീക്ഷിച്ച ശേഷം തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. സ്ഥിതി മെച്ചപ്പെടുകയാണെങ്കില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താമെന്ന് കോടതി പറഞ്ഞു.അന്തരീക്ഷത്തിന്റെ മലിനീകരണ നില നിരന്തരം നിരീക്ഷിക്കുകയും മോശമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്ബ് നടപടികള്‍ കൈകൊള്ളുകയും വേണമെന്ന് കോടതി സര്‍ക്കാറിനെ ഒാര്‍മിപ്പിച്ചു