മംഗളൂരു: മംഗളൂരുവിലെ പ്രാദേശിക ടി.വി ചാനലിലെ മാധ്യമ പ്രവര്‍ത്തകനും മംഗളൂരു ജില്ല കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും അശോക്നഗറില്‍ ഏറ്റുമുട്ടി.ഗുരുതരമായ പരിക്കുകളോടെ മാധ്യമ പ്രവര്ത്തകന് സുഖ്പാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം സ്കേറ്റിങ് നടത്തുകയായിരുന്ന അഭിഭാഷകന് യദുനാനന്ദെന്റ മകനെ മാധ്യമ പ്രവര്‍ത്തകനായ സുഖ്പാല്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ അഭിഭാഷകന് ഇരുമ്ബുവടികൊണ്ട് സുഖ്പാലിെന്റ തലയില്‍ അടിക്കുകയായിരുന്നു. അഭിഭാഷകനും സാരമായ പരിക്കുകളുണ്ട്. ഉര്‍വ പൊലീസ് അഭിഭാഷകനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
previous post