ന്യൂഡല്‍ഹി: ചരിത്രസമരം നേടിയ നിര്‍ണായക വിജയത്തിനിടയിലും അതിര്‍ത്തിയിലെ സമരസിരാകേന്ദ്രങ്ങളില് അത്യാേവശവും അമിതാഹ്ലാദവുമില്ല.ഒരു വര്‍ഷം കടുത്ത യാതനകള്‍ സമ്മാനിച്ചശേഷമുള്ള പിന്മാറ്റ പ്രഖ്യാപനത്തിെന്റ ആശ്വാസവും ആഹ്ലാദവും മറച്ചുവെക്കാത്ത മുഖങ്ങളില്‍ അതിലേറെ സ്ഫുരിക്കുന്നത് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന നിശ്ചയദാര്‍ഢ്യം.ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ അതിര്ത്തിയില്തെന്ന ഇരിക്കുമെന്നാണ് നേതാക്കള്‍ ഒന്നടങ്കം പറയുന്നത്. സിംഘു അതിര്‍ത്തിയില്‍ ഗുരുഗ്രന്ഥം വായിച്ചും പ്രാര്‍ഥിച്ചും മധുരം നല്‍കിയും ഗുരുനാനാക്കിെന്റ ജയന്തി ആഘോഷിക്കുന്ന മുതിര്‍ന്നവര്‍. അതിനിടയില്‍ ഉച്ചത്തിലുള്ള പാട്ടിനൊത്ത് നൃത്തം ചെയ്ത് ട്രാക്ടറില്‍ റോന്തുചുറ്റുന്ന ചെറുപ്പക്കാര്‍.
”രാവിലെ പ്രഖ്യാപനം കേട്ടു. ആദ്യം പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കെട്ട. അതിനുശേഷമേ ഇവിടം വിട്ടുപോകൂ.” പ്രായഭേദമില്ലാത്ത അര്‍ഥശങ്കക്കിടയില്ലാത്ത ഒരേ മറുപടിയാണ് ഏവര്‍ക്കും.ട്രാക്ടറുകള്‍ക്കു മുകളില്‍നിന്ന് ആനന്ദനൃത്തം ചവിട്ടുന്നവരും പറയുന്നത് അതുതന്നെ. വലിയ ആഹ്ലാദമൊന്നും പ്രകടിപ്പിക്കാനില്ലാത്ത ഹരിയാനയിലെ െചറുകിട കര്‍ഷകനായ കാംദാന് ഇതൊരു ചെറിയ വിജയം മാത്രം. ”ബംഗാള്‍ അവര്‍ക്ക് പോയി. യു.പിയും ഹരിയാനയും പോകും. ഇൗ പ്രഖ്യാപനംകൊണ്ട് അത് തടയാനാകുമോ എന്ന് ആര്‍ക്കറിയാം?” നിസ്സംഗതയോടെയാണ് കാംദാെന്റ പ്രതികരണം. പ്രധാനമന്ത്രി യഥാര്‍ഥത്തില്‍ ഇൗ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കരുതുന്നുണ്ടോ എന്ന് പത്രക്കാരോട് സംശയം പ്രകടിപ്പിക്കുന്നവരും സമരസ്ഥലത്തുണ്ട്. ഇൗ സര്‍ക്കാറില്‍ അവര്‍ക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു.
സമരം ഡല്‍ഹി അതിര്ത്തിയിലെത്തിയതിെന്റ വാര്‍ഷികം ആഘോഷിക്കാന്‍ നവംബര്‍ 26ന് സമരഭൂമികളൊരുങ്ങുേമ്ബാഴാണ് പ്രധാനമന്ത്രിയുടെ പിന്മാറ്റ പ്രഖ്യാപനം. സമരത്തിനായി ജീവന് ബലിനല്‍കിയ 700ഓളം പേരെക്കുറിച്ച് പറയുന്നതോടെ കര്‍ഷകരുടെ മുഖത്തെ ആഹ്ലാദം മായുന്നത് കാണാം.സമരത്തിെന്റ വിജയമായി പിന്മാറ്റ പ്രഖ്യാപനത്തെ വിശേഷിപ്പിച്ച സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രസ്താവനയിലും സര്‍ക്കാര്‍ മനസ്സുവെച്ചിരുന്നുെവങ്കില് കര്‍ഷകരുടെ ആ മരണങ്ങള് ഒഴിവാക്കാമായിരുന്നുവെന്ന് ഒാര്‍മിപ്പിക്കുന്നു.