
പത്തനംതിട്ട > പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ശനിയാഴ്ച ശബരിമലയിലും പമ്ബയിലും ഭക്തരെ അനുവദിക്കില്ല.യാത്ര ഒഴിവാക്കി തീര്‍ഥാടകര്‍ സഹകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു.പമ്ബ നദിയിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതും കക്കി ഡാം തുറന്നതും പമ്ബാ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് പരിഗണിച്ച് ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. വെര്ച്വല് ക്യൂ വഴി ബുക്ക് ചെയ്തവര്ക്ക് ഏറ്റവും അടുത്ത അവസരം നല്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.