
ന്യൂഡല്‍ഹി : ഭക്ഷണത്തിനൊപ്പം സവാള ലഭിച്ചില്ലെന്ന് പറഞ്ഞ് വഴിയോരത്ത് സൈക്കിള്‍ തട്ടുകട തല്ലിത്തകര്‍ത്ത് യുവതി.ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോയില്‍, പെണ്‍കുട്ടി ഒരു തെരുവ് കച്ചവടക്കാരനുമായി വഴക്കിടുന്നതും അയാളെ തല്ലുന്നതും ദേഷ്യം വന്നപ്പോള്‍ അയാളുടെ സൈക്കിളും മറ്റ് സാധനങ്ങളും നശിപ്പിക്കുന്നതും കാണാം.വില്‍പനക്കാരന്‍ പെണ്‍കുട്ടിക്ക് ഭക്ഷണത്തോടൊപ്പം ഉള്ളി നല്‍കാത്തതിനാല്‍ മാത്രമാണ് ഇതെല്ലാം സംഭവിച്ചത്. പെണ്‍കുട്ടി വില്‍പ്പനക്കാരനോട് ഉള്ളി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഉള്ളി തീര്‍ന്നുവെന്ന് വില്‍പ്പനക്കാരന്‍ പറയുന്നു. ഇതില്‍ പ്രകോപിതയായ യുവതി ഇയാളെ ഉപദ്രവിക്കുകയായിരുന്നു. യുവാവ് പണം ചോദിച്ചപ്പോള്‍ യുവതി അയാളെ ഉപദ്രവിക്കുന്നതും കാണാം. യുവതി വഴക്കിടുന്നത് കണ്ട് മറ്റ് ചിലര്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് കണ്ട് അവിടെ നിന്നവരും എതിര്‍ത്തെങ്കിലും അവര്‍ ആരുടെയും വാക്കുകള്‍ കേള്‍ക്കാതെ പണം നല്‍കാന്‍ വിസമ്മതിച്ചു.