Home Featured ഭാരതത്തെ അപമാനിക്കുന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയ സംഭവം: പ്രധാനമന്ത്രിയ്‌ക്ക് പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍

ഭാരതത്തെ അപമാനിക്കുന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയ സംഭവം: പ്രധാനമന്ത്രിയ്‌ക്ക് പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍

by കൊസ്‌തേപ്പ്

ആലപ്പുഴ: രാജ്യത്തെ അപമാനിക്കുന്ന കാര്‍ട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്‌കാരം നല്‍കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ വരേണിക്കല്‍. പരാതി പരിശോധനയ്‌ക്കായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി. കാര്‍ട്ടൂണ്‍ രാജ്യത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നല്‍കിയത്. ജനങ്ങള്‍ നല്‍കുന്ന നികുതി പണം ഉപയോഗിച്ച്‌ രാജ്യത്തെ അപമാനിക്കുന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയ നടപടി കടുത്ത മനോവിഷമം ഉളവാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലളിതകലാ അക്കാദമിയുടെ പ്രവൃത്തി നീചമാണ്. ഭാരതത്തിന്റെ യശസ്സ് കളങ്കപ്പെടുത്തുക എന്ന രാഷ്‌ട്രീയ ലാഭത്തിനായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാര്‍ട്ടൂണ്‍ വരച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇത്തരമൊരു പരാതി നല്‍കിയാല്‍ സ്ഥാനം ചവറ്റുകൊട്ടയില്‍ ആയിരിക്കും. ഇക്കാര്യത്തില്‍ ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് പ്രധാനമന്ത്രിയ്‌ക്ക് തന്നെ കത്ത് നല്‍കിയത്. ഇതില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group