Home Featured ആയിരങ്ങള്‍ അപ്പുവിനെ പിന്തുടരുന്നത് കാണുമ്ബോള്‍ ഞാന്‍ കണ്ണീരണിയുന്നു; വികാരാധീനമായ കുറിപ്പുമായി നടന്‍ പുനിതിന്റെ ഭാര്യ അശ്വനി രേവന്ത്

ആയിരങ്ങള്‍ അപ്പുവിനെ പിന്തുടരുന്നത് കാണുമ്ബോള്‍ ഞാന്‍ കണ്ണീരണിയുന്നു; വികാരാധീനമായ കുറിപ്പുമായി നടന്‍ പുനിതിന്റെ ഭാര്യ അശ്വനി രേവന്ത്

by കൊസ്‌തേപ്പ്

 നടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ വികാരാധീനമായ കുറിപ്പുമായി ഭാര്യ അശ്വനി രേവന്ത്.പുനീതിന്റെ നേത്രം ദാനം ചെയ്ത പാത പിന്തുടര്‍ന്ന് ആയിരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് തന്നെ വികാരാധീനയാക്കുന്നുവെന്നാണ് അശ്വിനി കുറിച്ചത്.പുനീത് രാജ്കുമാറിന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തെ മാത്രമല്ല മുഴുവന്‍ കര്‍ണാടകയെയും ദു:ഖത്തിലാഴ്ത്തിയെന്ന് പറഞ്ഞ അശ്വിനി നിങ്ങളാണ് അദ്ദേഹത്തെ പവര്‍ സ്റ്റാര്‍ ആക്കിയതെന്നും പറഞ്ഞു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം നിങ്ങളിലുണ്ടാക്കിയ വേദന എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. കടുത്ത ഹൃദയവേദനയിലും നിങ്ങള്‍ നിയന്ത്രണം വിടുകയോ, അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല. അത് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല യാത്രയയപ്പായിരുന്നു.ഹൃദയഭേദകമായ അവസ്ഥയിലും തന്നെയും കുടുംബത്തെയും ചേര്‍ത്ത് പിടിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്നും അശ്വിനി കുറിച്ചു.

അശ്വിനിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

ശ്രീ പുനീത് രാജ്കുമാറിന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തെ മാത്രമല്ല മുഴുവന്‍ കര്‍ണാടകയെയും ദു:ഖത്തിലാഴ്ത്തി. നിങ്ങളാണ് അദ്ദേഹത്തെ പവര്‍ സ്റ്റാര്‍ ആക്കിയത്, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം നിങ്ങളിലുണ്ടാക്കിയ വേദന എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. കടുത്ത ഹൃദയവേദനയിലും നിങ്ങള്‍ നിയന്ത്രണം വിടുകയോ, അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല. അത് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല യാത്രയയപ്പായിരുന്നു.സിനിമയില്‍ നിന്നുമാത്രമല്ല, ഇന്‍ഡ്യയില്‍ നിന്നും വിദേശത്തുനിന്നും പ്രായഭേദമെന്യേ പൂനീതിന് നല്‍കിയ അനുശോചനങ്ങളെ ഞാന്‍ ഹൃദയഭാരത്തോടെ തിരിച്ചറിയുന്നു. പ്രിയപ്പെട്ട അപ്പുവിന്റെ പാത പിന്തുടര്‍ന്ന് ആയിരങ്ങള്‍ നേത്രദാനത്തിന് രജിസ്റ്റര്‍ ചെയ്യുന്നത് കാണുമ്ബോള്‍ ഞാന്‍ കണ്ണീരണിയുന്നു. നിങ്ങളുടെ ഈ സത് പ്രവൃത്തിയുടെ പേരില്‍ പുനീത് ആയിരങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും. ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുന്നു- അശ്വിനി കുറിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group