
2024 മുതല്‍ 2031 വരെയുള്ള ഐസിസി ഇവന്്റുകള്ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചു. 2024ലെ ടി-20 ലോകകപ്പിന് അമേരിക്ക വേദിയാവും.വെസ്റ്റ് ഇന്‍ഡീസിനൊപ്പം സംയുക്ത വേദിയാണ് അമേരിക്ക. ഇത് ആദ്യമായാണ് അമേരിക്ക ഒരു ഐസിസി ഇവന്്റിനു വേദിയാവുന്നത്. 2024 ജൂണിലാണ് ടി-20 ലോകകപ്പ്. (ICC tournament hosts confirmed)2031 വരെയുള്ള ഐസിസി ഇവന്്റുകളില് ഇന്ത്യയ്ക്ക് മൂന്ന് ടൂര്ണമെന്്റുകളുണ്ട്. 2026 ടി-20 ലോകകപ്പ്, 2029 ചാമ്ബ്യന്‍സ് ട്രോഫി, 2031 ഏകദിന ലോകകപ്പ് എന്നീ ഇവന്്റുകളാണ് ഇന്ത്യയില്‍ നടക്കുക. 2025 ചാമ്ബ്യന്‍സ് ട്രോഫിയ്ക്ക് പാകിസ്താന് വേദിയാവും. 1996ലെ ലോകകപ്പിനു ശേഷം പാകിസ്താനില്‍ നടക്കുന്ന ആദ്യ ഐസിസി ഇവന്്റാണ് ഇത്.
2026ലെ ടി-20 ലോകകപ്പ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് നടത്തുക. 2027 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നമീബിയ ചരിത്രത്തില്‍ ആദ്യമായി ഏകദിന ലോകകപ്പിന് വേദിയൊരുക്കും. സിംബാബ്വെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പം സംയുക്തമായാണ് നമീബിയ വേദിയാവുക. 2028 ഒക്ടോബറില്‍ ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് രാജ്യങ്ങളിലായി ടി-20 ലോകകപ്പ് നടക്കും. 2030ല്‍ അയര്‍ലന്‍ഡ്, സ്കോട്ട്ലന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ടി-20 ലോകകപ്പിനു വേദിയൊരുക്കും. 2031 ഏകദിന ലോകകപ്പ് ഇന്ത്യയും ബംഗ്ലാദേശും ചേര്‍ന്ന് നടത്തും.