Home ദേശീയം ക്രിപ്റ്റോകറൻസി വേണ്ടത് നിയന്ത്രണം

ക്രിപ്റ്റോകറൻസി വേണ്ടത് നിയന്ത്രണം

by കൊസ്‌തേപ്പ്

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസികൾക്കു മേൽ നിരോധനം സാധ്യമല്ലെന്നും പകരം നിയന്ത്രണമാണ് ആവശ്യമെന്നും പാർലമെന്റിന്റെ ധനകാര്യ സ്ഥിരം സമിതി യോഗത്തിൽ പൊതു അഭിപ്രായം. ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട എക്സ്ചേഞ്ചുകളിൽ നിന്നും സംഘടനകളിൽ നിന്നും വിദഗ്ധരിൽനിന്നും സ്ഥിരം സമിതി അഭിപ്രായം സ്വീകരിച്ചു. ബ്ലോക് ചെയിൻ ആൻഡ് ക്രിപ്റ്റോ അസറ്റ്സ് കൗൺസിൽ (ബിഎസിസി), കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രതിനിധികളും അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദഗ്ധരും അഭിപ്രായം രേഖപ്പെടുത്തി. രാജ്യത്ത് ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കെയാ ണ് കൂടിക്കാഴ്ച.

ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക യോഗം ചേർന്നിരുന്നു.നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷിതത്വമാണ് പാർലമെന്റ് സമിതിയുടെ യോഗത്തിൽ പ്രധാന ചർച്ചയായത്. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ നി യന്ത്രണം വേണമെന്നും അഭി പ്രായമുയർന്നു. സുതാര്യമല്ലാത്തതും അമിത വാഗ്ദാനങ്ങൾ നൽകുന്നതുമായ ക്രിപ്റ്റോ കറൻസി പരസ്യങ്ങൾ അവസാനിപ്പിക്ക്ണമെന്ന് പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തിലും വാദ മുയർന്നിരുന്നു. ക്രിപ്റ്റോ കറൻസികൾ നിരോധിക്കാനുള്ള സാധ്യത പുതിയ ബില്ലിലുണ്ടാകില്ലെന്നാ ണ് സൂചന. ഇന്ത്യയിൽ ക്രി പ്റ്റോകറൻസികൾക്കുള്ള റി സർവ് ബാങ്ക് വിലക്ക് 2020 മാർച്ചിൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

നിരോധനവും വിലക്കും വീണ്ടും നിയമപ്രശ്നമായി മാറുമെന്നതിനാൽ അത്തരം കടുത്ത നടപടികളിലേക്ക് സർക്കാർ പോകില്ലെന്നാണ് വിവരം. എന്നാൽ നിയമപരമായ ഇടപാടിനായി (ലീഗൽ ടെൻ ഡർ) സർക്കാർ ഇവ അംഗീകരിക്കാൻ ഇടയില്ലെന്ന് സൂചനയുണ്ട്. ഇതിനിടയിൽ നിന്നു കൊണ്ടുള്ള നിയന്ത്രണങ്ങളാ യിരിക്കും ബില്ലിൽ പ്രധാനമായും ഉണ്ടാവുക. നികുതി അടക്കമുള്ള കാര്യങ്ങളിലെ വ്യവസ്ഥകളും നിർദേശിച്ചേക്കും. ക്രിപ്റ്റോ കറൻസികളോട് പൂർണമായും മുഖം തിരിക്കില്ലെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമനും ഈയിടെ വ്യക്തമാക്കി യിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group