പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഇന്ന് രാവിലെ മുതല്‍ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി.വൃശ്ചികം ഒന്നായ ഇന്ന് രാവിലെ നാല് മണിക്കാണ് നട തുറന്നത്.പതിനായിരത്തോളം പേരാണ് ഇന്ന് ദര്‍ശനം നടത്തുക. മഴ വര്‍ധിച്ച സാഹചര്യത്തില്‍ പമ്ബയില്‍ കുളിക്കാന്‍ അനുവദിക്കില്ല. ദര്‍ശനം രാത്രി എട്ടു വരെ മാത്രമേ അനുവദിക്കൂ.വെര്‍ച്യല്‍ ക്യൂവില്‍ മുന്‍കൂര്‍ അനുമതി ലഭിച്ചവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. സ്പോട്ട് രജിസ്ട്രേഷനില്ല.
കൊവിഡിന്റെ രണ്ട് വാക്സിനോ 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്പ്പിഫിക്കറ്റോ ഹാജരാക്കണം. നിലയ്ക്കലില്‍ കൊവിഡ് പരിശോധനാ സൗകര്യമുണ്ട്. ഇന്നലെ രാത്രി തന്നെ നട തുറന്ന് മേല്‍ശാന്തിമാരുടെ നേതൃത്വത്തില്‍ പൂജ നടന്നിരുന്നു. ഡിസംബര്‍ 26വരെയാണ് മണ്ഡലോല്സവം നടക്കുന്നത്. ഡിസംബര്‍ 30ന് നട അടയ്ക്കും. 2022 ജനുവരി 20ന് മകര വിളക്ക്.ഭക്തരുടെ സുരക്ഷയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യവകുപ്പും ദേവസ്വം ബോര്‍ഡും ഒരുക്കിയിട്ടുള്ളത്.