Home Featured ആമസോണില്‍ ‘കറിവേപ്പില’, വില്‍ക്കുന്നത്​ കഞ്ചാവും; എന്‍.സി.ബി ​അന്വേഷിക്കണമെന്ന്​ ആവശ്യം.

ആമസോണില്‍ ‘കറിവേപ്പില’, വില്‍ക്കുന്നത്​ കഞ്ചാവും; എന്‍.സി.ബി ​അന്വേഷിക്കണമെന്ന്​ ആവശ്യം.

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: കഞ്ചാവ്​ വില്‍പനക്കുള്ള മാധ്യമമായി ഇകെ​ാമേഴ്​സ്​ ഭീമന്‍മാരായ ആമസോണിനെ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ നാര്‍ക്കോട്ടിക്​ കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം വേണമെന്ന്​ ആവശ്യം. സംഭവത്തില്‍ എന്‍.സി.ബി ഇടപെടണ​മെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ്​ ഓള്‍ ഇന്ത്യ ട്രേഡേര്‍സാണ്​ രംഗത്തെത്തിയത്​. മധ്യപ്രദേശില്‍ കഞ്ചാവ്​ കച്ചവടത്തിനുള്ള മാധ്യമമായി ആമസോണിനെ ഉപയോഗിക്കു​ന്നുവെന്നാണ്​ ആരോപണം. ഇത്തരം വില്‍പ്പനക്കെതിരെ അന്വേഷണം വേണം -വ്യാപാരി യൂണിയന്‍ ​സെക്രട്ടറി ജനറല്‍ പ്രവീന്‍ ഖണ്ഡേല്‍വാള്‍ ആവശ്യപ്പെട്ടു.

ഭിന്ദ്​ ജില്ലയിലെ വഴിയോര ഭക്ഷണശാലയില്‍നിന്ന്​ മധ്യപ്രദേശ്​ പൊലീസ്​ 20 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടിയിരുന്നു. അന്വേഷണത്തില്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന്​ കഞ്ചാവ്​ എത്തിക്കാന്‍ ആമസോണിനെ ഉപയോഗിച്ചുവെന്ന്​ അവര്‍ വെളിപ്പെടുത്തി. ആമസോണിലൂടെ നാലുമാസത്തോളം അവര്‍ 1000 കിലോ കഞ്ചാവ്​ ഇത്തരത്തില്‍ കടത്തി. 1.10 കോടി രൂപ വരും ഇതിന്‍റെ വിപണിമൂല്യം’ -ഭിന്ദ്​ ഡി.എസ്​.പി മനോജ്​ കുമാര്‍ സിങ്​ പറഞ്ഞു.

പിടിയിലായ രണ്ടുപേരും കഞ്ചാവ്​ മാഫിയയുടെ ഭാഗ​മാണെന്നും നാലു​പ്രതികളെ കൂടി തിരിച്ചറിഞ്ഞതായും ആറുപേരെ തിരിച്ചറിയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കറിവേപ്പില എന്ന പേരിലാണ്​ ഇവര്‍ ആമസോണിലൂടെ കഞ്ചാവ്​ കടത്തിയത്​. ഭിന്ദ്​, ആഗ്ര, ഡല്‍ഹി, ഗ്വാളിയാര്‍, കോട്ട എന്നിവിടങ്ങളിലെ ഏജന്‍റുമാര്‍ക്ക്​ ഇവ എത്തിക്കും. സംഭവത്തില്‍ ആമസോണിന്‍റെ പ്രദേശിക എക്​സിക്യൂട്ടീവിന്​ സമന്‍സ്​ അയച്ചതായാണ്​ വിവരം. അതേസമയം, വില്‍പ്പനക്കാരന്‍റെ ഭാഗത്ത്​ എന്തെങ്കിലും വീഴ്ചയു​ണ്ടായോയെന്ന്​ കമ്ബനി പരിശോധിക്കുമെന്ന്​ ആമസോണ്‍ വക്താവ്​ അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group