പൂനെ : ലോക പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു.പത്മഭൂഷണ്‍ പുരസ്കാര ജേതാവാണ്. ഇന്ന് പുലര്‍ച്ചെ 5 മണികയോടെ പൂനെയിലെ ദീനാനന്ദ് മങ്കേഷ്കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 99 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്ബ് അദ്ദേഹത്തെ പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഛത്രപതി ശിവാജി മഹാരാജിനെ കുറിച്ചുള്ള ഗ്രന്ഥ രചനയിലൂടെയാണ് ബാബാസാഹേബ് ഏറെ പ്രശസ്തനായത്. ശിവാജിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ശിവാജിയുടെ ജീവിതത്തെ കുറിച്ച് ‘ജാന്ത രാജ്’ എന്ന പേരില്‍ ഒരു നാടകവും അദ്ദേഹം സംവിധാനം ചെയ്തു. സംസ്ഥാന ബഹുമതികളോടെ അടക്കം ചെയ്യുമെന്ന് അധികാരികള്‍ അറിയിച്ചു.