ബിറ്റ്കോയിൻ തട്ടിപ്പുകേസിൽ കസ്റ്റഡിയിലായിരിക്കെ ശ്രീകൃഷ്ണയ്ക്ക് പൊലീസ് ലഹരിമരുന്നു നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖർഗെ രംഗത്തു വന്നു. ഇതു സംബന്ധിച്ച് ജനുവരി 11ന് ശ്രീകൃഷണയുടെ പിതാവ് ഗോപാൽ രമേഷ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചതിന്റെ രേഖകളും പ്രിയങ്ക് പുറത്തുവിട്ടു. രക്തത്തിൽ ലഹരിമരുന്നിന്റെ അംശമുണ്ടോ എന്നു പരിശോധിക്കാൻ മജിസ്ട്രേട്ട് ഉത്തരവിട്ടിട്ടും പൊലീസ് ഇതിനു വഴങ്ങിയിട്ടില്ല. കഴിഞ്ഞ നവംബർ 14നാണ് ശ്രീകൃഷ്ണ അറസ്റ്റിലായത്. പക്ഷേ, 3 ദിവസം കഴിഞ്ഞാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഓരോ തവണ റിമാൻഡ് അവസാനിക്കുമ്പോഴും ലഹരി ഇടപാട്, ബിറ്റ്കോയിൻ എക്സ്ചേഞ്ച്, ഹാക്കിങ് തുടങ്ങി പുതിയ കേസുകൾ ഇയാളുടെ മേൽ വച്ചുകെട്ടുകയായിരുന്നു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ കോൺഗ്രസിനു വിശ്വാസമില്ലെന്നും പ്രിയങ്ക് വ്യക്തമാക്കി.