ബെംഗളൂരു: റോഡ്, മെട്രോ തുടങ്ങിയ വികസന പദ്ധതികൾക്കായി മുറിച്ചു നീക്കുന്ന മരങ്ങൾക്കു പകരം 61,500 വൃക്ഷത്തൈകൾ നട്ടുവളർത്താൻ ബിബിഎംപി ടെൻഡർ ക്ഷണിച്ചു. എന്നാൽ, തെയ് ഓരോന്നും നട്ടുപരിപാലി ക്കാൻ 930 രൂപയോളം നിശ്ചയിച്ചതിനെതിരെ വിമർശനവും ഉയർന്നു. ബിബിഎംപിയുടെ 8 സോണിലുമായി 2500-3000 വീതം തൈകൾ നടാൻ 21 ടെൻഡറാണു ക്ഷണിച്ചിരിക്കുന്നത്. 5.8 കോടി രൂപയാണ് പദ്ധതിക്കു മൊത്തം കണക്കാക്കുന്ന ചെലവ്.
ബൊമ്മനഹള്ളി(9000), ദാസറ a0381(7000), ബാംഗ്ലൂർ ഈസ്റ്റ്(8000), വെസ്റ്റ്(6500),
nom(6000), മഹാദേവപുര(8000), ആർആർ നഗർ(9000), യെലഹങ്ക(9000) എന്നിങ്ങനെയാണ് ഓരോ സോണിലും നടുന്ന തൈകളുടെ എണ്ണം. മഹാഗണി,വേപ്പ് തുടങ്ങിയവയും ഫലവൃക്ഷങ്ങളും ഇതിൽ പെടും. ഇവ വലിയ വില വരില്ലെന്നാണു സാമൂഹിക പ്രവർത്തകരും മറ്റും ആരോപിക്കുന്നത്. എന്നാൽ ചെടികൾ വേലി കെട്ടിത്തിരിക്കൽ, നനയ്ക്കൽ തുടങ്ങിയ പരി പാലനത്തിനു കൂടിയാണ് തുക വിലയിരുത്തിയതെന്നു ബിബിഎം പി അധികൃതർ പറഞ്ഞു.