ബെംഗളൂരു ജനതാദൾ എസി നെ സ്വന്തം നിലയ്ക്ക് കർണാടകയിൽ അധികാരത്തിൽ എത്തിക്കണമെന്നതാണു ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ അന്ത്യാഭിലാഷമെന്നു മകനും ജനതാദൾ നിയമ സഭാകക്ഷി നേതാവുമായ കുമാര സ്വാമി. ഇതിനായുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്. എവിടെയാണു മുൻകാലങ്ങളിൽ പിഴച്ചതെന്നു പരിശോധിക്കും. കുറ്റവും കുറവും തീർത്തു മുന്നേറാൻ പ്രവർത്തകരുടെ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
224 അംഗ നിയമസഭയിൽ ജനതാദളിനു നിലവിൽ 32 അംഗങ്ങളാണുള്ളത്. 75 അംഗ നിയമനിർമാണ കൗൺസിലിൽ ചെയർമാൻ ബസവരാജ് ഹൊറട്ടി ഉൾപ്പെടെ 13 അംഗങ്ങളും ഇതിനു പുറമേ ലോക്സഭയിലും രാജ്യസഭയിലും ഓരോ അംഗങ്ങളുമുണ്ട്.