ബെംഗളുരു • എൽകെജി, യുകെജി, അങ്കണവാടികൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടും തൽക്കാലം ഓഫ്ലൈൻ ക്ലാസുകൾ വേണ്ടെന്ന നിലപാടിലാണു ദൂരിഭാഗം രക്ഷിതാക്കളും. വാടക മുറികളിലും മറ്റുമായി പ്രവർത്തിച്ചിരുന്ന ഒട്ടേറെ എൽ കെ ജി കൾ 2 വർഷത്തിനിടെ പൂട്ടിപ്പോവുകയും ചെയ്തു. കോവിഡ് ചട്ടം പാലിക്കേണ്ടതിനാൽ ചെറിയ മുറികളിൽ എൽ കെ ജി ക്ലാസുകൾ നടത്താനാകില്ല. അതിനാൽ സ്ഥിതി വിലയിരുത്തിയ ശേഷം അടുത്ത വർഷ ത്തോടെ ക്ലാസ് തുടങ്ങുന്നതു സംബന്ധിച്ച് തീരുമാനം എടുക്കാമെന്ന നിലപാടിലാണിവർ.
രക്ഷിതാക്കളിലേറെയും കുട്ടികളെ പുറത്തുവിടാൻ തയാറാകാത്തതിനാൽ എൽകെജി, യുകെജി ക്ലാസുകൾ നടത്തുക വലിയ സാമ്പത്തിക ബാധ്യതയാകുമെന്നും ഈ മേഖലയിലുള്ളവർ പറയുന്നു. ബെംഗളൂരുവിലെ ഐടി ജീവ നക്കാർ ഉൾപ്പെടെ ഭൂരിഭാഗം സ്വകാര്യ കമ്പനി ജീവനക്കാരും കുടുംബ സമേതം നാട്ടിലാണ്. ഇവർ തിരിച്ചെത്തിയാലേ കെ ജി കൾ സജീവമാവുകയുള്ളൂവെന്നും അധ്യാപകർ പറയുന്നു.