Home Featured SBI Offer: എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത! 2 ലക്ഷം രൂപ സൗജന്യമായി നേടാം, ചെയ്യേണ്ടത്

SBI Offer: എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത! 2 ലക്ഷം രൂപ സൗജന്യമായി നേടാം, ചെയ്യേണ്ടത്

ന്യൂഡല്‍ഹി: SBI Insurance Cover: ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എസ്ബിഐയുടെ (SBI) ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. എസ്ബിഐ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ആനുകൂല്യം നല്‍കുന്നു. RuPay ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന എല്ലാ ജന്‍-ധന്‍ അക്കൗണ്ട് ഉടമകള്‍ക്കും 2 ലക്ഷം രൂപ വരെ സൗജന്യ ആക്‌സിഡന്റല്‍ (Complimentary Accidental Cover) കവര്‍ വാഗ്ദാനം ചെയ്യുന്നു.

ഇങ്ങനെയാണ് നിങ്ങള്‍ക്ക് 2 ലക്ഷം കവര്‍ ലഭിക്കുക (This is how you will get 2 lakh cover)

ഉപഭോക്താക്കള്‍ക്ക് അവരുടെ ജന്‍ധന്‍ അക്കൗണ്ട് തുറക്കുന്ന കാലയളവ് അനുസരിച്ച്‌ ഇന്‍ഷുറന്‍സ് തുക എസ്ബിഐ(SBI)തീരുമാനിക്കും. 2018 ആഗസ്റ്റ് 28 വരെ പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന (PMJDY) അക്കൗണ്ട് തുറന്നിട്ടുള്ള ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് നല്‍കുന്ന RuPay PMJDY കാര്‍ഡില്‍ ഒരു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് തുക ലഭിക്കും. അതേസമയം 2018 ആഗസ്റ്റ് 28-ന് ശേഷം ഇഷ്യൂ ചെയ്ത റുപേ കാര്‍ഡുകളില്‍ രണ്ട് ലക്ഷം രൂപ വരെ ആക്സിഡന്റ് കവര്‍ ആനുകൂല്യം ലഭിക്കും.

ഇത്തരക്കാര്‍ക്ക് പ്രയോജനം ലഭിക്കും (These people will get benefit)

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ദേശസാല്‍കൃത ബാങ്കുകളിലും സീറോ ബാലന്‍സില്‍ രാജ്യത്തെ പാവപ്പെട്ടവരുടെ അക്കൗണ്ട് തുറക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന (Pradhan Mantri Jan Dhan Yojana). പ്രധാനമന്ത്രി ജന്‍ ധന് യോജനയ്ക്ക് (PMJDY) കീഴില്‍ ഉപഭോക്താക്കള്‍ക്ക് നിരവധി തരത്തിലുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്.

ഇതിനായി KYC രേഖകള്‍ സമര്‍പ്പിച്ചുകൊണ്ട് ഏതൊരു വ്യക്തിക്കും ഓണ്‍ലൈനായി അല്ലെങ്കില്‍ ബാങ്കില്‍ പോയി ജന്‍ധന്‍ അക്കൗണ്ട് തുറക്കാന്‍ കഴിയും. ഇത് മാത്രമല്ല ആര്‍ക്കുവേണമെങ്കിലും അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ജന്‍ധന്‍ അക്കൗണ്ട് ആക്കി മാറ്റാം. ഇതില്‍ ബാങ്കിന്റെ ഭാഗത്തു നിന്നും RuPay കാര്‍ഡ് നല്‍കും. ഈ ഡെബിറ്റ് കാര്‍ഡ് അപകട മരണ ഇന്‍ഷുറന്‍സ് (accidental death insurance), പര്‍ച്ചേസ് പ്രൊട്ടക്ഷന്‍ കവര്‍ (purchase protection cover) തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ക്ക് ഉപയോഗിക്കാം.

ഈ പദ്ധതിയുടെ പ്രയോജനം ആര്‍ക്കൊക്കെ ലഭിക്കും (Who will get the benefit of this scheme)

അപകടം നടന്ന തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ഇന്‍ഷ്വര്‍ ചെയ്തയാള്‍ ഏതെങ്കിലും intra or inter bank ചാനലിലൂടെ ഏതെങ്കിലും വിജയകരമായ സാമ്ബത്തിക അല്ലെങ്കില്‍ നോണ്‍-ഫിനാന്‍ഷ്യല്‍ ഇടപാട് നടത്തിയാല്‍ മാത്രമേ റൂപേ ഡെബിറ്റ് കാര്‍ഡിന് (RuPay Card) കീഴിലുള്ള അപകട മരണ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുകയുള്ളു. ഈ സാഹചര്യത്തില്‍ മാത്രമേ തുക നല്‍കൂ. ക്ലെയിം ലഭിക്കുന്നതിന് ആദ്യമായി നിങ്ങള്‍ ക്ലെയിം ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഇതോടൊപ്പം ഒറിജിനല്‍ Death Certificate അല്ലെങ്കില്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ ചേര്‍ക്കണം. FIR ന്റെ യഥാര്‍ത്ഥ അല്ലെങ്കില്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അറ്റാച്ചുചെയ്യുക. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും FSL റിപ്പോര്‍ട്ടും ഉണ്ടായിരിക്കണം.

ആധാര്‍ കാര്‍ഡിന്റെ കോപ്പിയും വേണം. കാര്‍ഡ് ഉടമയുടെ പക്കല്‍ റുപേ കാര്‍ഡ് (RuPay) ഉണ്ടെന്നുള്ള സത്യവാങ്മൂലം ബാങ്ക് സ്റ്റാമ്ബ് പേപ്പറില്‍ നല്‍കണം. എല്ലാ രേഖകളും 90 ദിവസത്തിനകം സമര്‍പ്പിക്കണം. നോമിനിയുടെ പേരും ബാങ്ക് വിവരങ്ങളും പാസ്ബുക്കിന്റെ പകര്‍പ്പിനൊപ്പം സമര്‍പ്പിക്കണം.

ആവശ്യമുള്ള രേഖകള്‍ (Required documents)

1. ഇന്‍ഷുറന്‍സ് ക്ലെയിം ഫോം.
2. മരണ സര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പ്.
3. കാര്‍ഡ് ഉടമയുടെയും നോമിനിയുടെയും ആധാര്‍ പകര്‍പ്പ്.
4. മരണം മറ്റ് കാരണങ്ങളാല്‍ സംഭവിച്ചതാണെങ്കില്‍ FSL റിപ്പോര്‍ട്ട് നല്‍കണം.
5. അപകടത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്ന എഫ്‌ഐആര്‍ അല്ലെങ്കില്‍ പോലീസ് റിപ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ അല്ലെങ്കില്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
6. കാര്‍ഡ് നല്‍കുന്ന ബാങ്കിന് നല്‍കുന്ന ഡിക്ലറേഷന്‍ ഫോമില്‍ അംഗീകൃതയാളുടെ ഒപ്പും ബാങ്ക് സ്റ്റാമ്ബും ഉണ്ടായിരിക്കണം
7. ഇതില്‍ ബാങ്ക് ഓഫീസറുടെ പേരും ഇമെയില്‍ ഐഡിയും സഹിതം ബന്ധപ്പെടാനുള്ള വിവരങ്ങള്‍ നല്‍കണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group