മംഗളൂരു: ഇന്നലെ രാഷ്ട്രപതിഭവനിലെ ദര്‍ബാര്‍ ഹാളില്‍ ഹരേകല ഹജബ്ബയെന്ന കൃശഗാത്രന്‍ രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ പദ്മശ്രീ ഏറ്റുവാങ്ങുമ്ബോള്‍ ഇങ്ങകലെ കര്‍ണാടകയിലെ മംഗളൂരുവും തൊട്ടടുത്ത ന്യൂപദവ് ഗ്രാമവും ആഹ്ലാദത്തിമര്‍പ്പിലായിരുന്നു.മംഗളൂരു നഗരത്തില്‍ ഓറഞ്ച് വില്പനക്കാരനായിരുന്നു ഹജബ്ബ. 150 രൂപ പ്രതിദിന വരുമാനത്തില്‍നിന്നാണ് ഹജബ്ബ തന്റെ ഗ്രാമത്തില്‍ ഒരു വിദ്യാലയം തുടങ്ങിയത്.
164 കുട്ടികളാണ് ഈ സ്കൂളിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടേതുമായി ഇതിനോടകം അഞ്ഞൂറോളം പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഹജബ്ബയുടെ നിസ്വാര്‍ഥ സേവനം മംഗളൂരു യൂണിവേഴ്സിറ്റി സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നു.