ബെംഗളുരു • ഡീസൽ വില കുറച്ച വകയിൽ കർണാടക ആർടിസി ലാഭിക്കുന്നത്പ്രതിദിനം 90 ലക്ഷം രൂപ. ഡീസൽ വില ലീറ്ററിന് 104.50 രൂപയിൽ നിന്ന് 85 രൂപയായി താഴ്ന്നതോടെയാണ് ആശ്വാസമായത്. നഗരസർവീസ് നടത്തുന്ന ബി എംടിസിക്ക് പ്രതിദിനം 38 ലക്ഷം രൂപ ലാഭിക്കാനാകും. ഫ്ലീറ്റ് ഓപ്പറേറ്റർമാരായതിനാൽ പൊതുമേഖല എണ്ണകമ്പനികൾ ഡീസൽ ലീറ്ററിന് 81 രൂപയ്ക്കാണ് കർണാടക ആർടിസിക്ക് നൽകുന്നത്. ഇന്ധനവില കുതിച്ചുയർന്നത് ആർടിസിയുടെ വരുമാനത്ത സാരമായി ബാധിച്ചിരുന്നു.
previous post