Home Featured ദീപാവലിക്ക് ശേഷം ബെംഗളൂരു നഗരത്തിൽ എങ്ങും മാലിന്യക്കൂമ്പാരങ്ങൾ; നഗരത്തിൽ മഴയും ശക്തം

ദീപാവലിക്ക് ശേഷം ബെംഗളൂരു നഗരത്തിൽ എങ്ങും മാലിന്യക്കൂമ്പാരങ്ങൾ; നഗരത്തിൽ മഴയും ശക്തം

ബെംഗളൂരു: ദീപാവലിക്ക് ശേഷമുള്ള മാലിന്യക്കൂ സാരവും മഴയും നഗരജീവിതം നരകതുല്യമാക്കുന്നു. തുടർച്ചയായ അവധികൾ വന്നതോടെ പ്രധാന കേന്ദ്രങ്ങളിലുൾപ്പെടെ പച്ചക്കറി മാലിന്യവും മറ്റും കുമിഞ്ഞു കിടക്കുകയാണ്. മഴയിൽ മാലിന്യം വ്യാപാര കേന്ദ്രങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിൽലേക്കും ഒഴുകിയെത്തുന്നത് പകർച്ച വ്യാധി ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.

വ്യാപാര കേന്ദ്രങ്ങളായ കെആർ മാർക്കറ്റ്, യശ ത്പുര, മല്ലേശ്വരം ശിവാജിനഗർ എന്നിവിടങ്ങളിൽ ഉത്സവ ദിവസങ്ങളിൽ പതിവുള്ളതിനേക്കാൾ മൂന്നിരട്ടി മാലിന്യമാണു കുമിഞ്ഞുകൂടുന്നത്. ദീപാവലിയെ തുടർന്ന് ശുചീകരണ തൊഴിലാളികളും കരാറുകാരും അവധിയിലായതും പ്രതിസന്ധി സൃഷ്ടിക്കു ന്നുണ്ട്. ബാക്കിവരുന്ന പച്ചക്കറികളും പൂക്കളും റോഡരികിൽ അനധികൃതമായി തള്ളുന്നതും വ്യാപകമാണ്.

അനധികൃതമായി മാലിന്യം തള്ളുന്നത് തടയാൻ വ്യാപാരകേന്ദ്രങ്ങളിൽ ബിബിഎംപി മാർഷലുമാരെ നിയമിച്ചിരുന്നെങ്കിലും ഇതൊന്നും കാര്യമായ ഫലം കാണുന്നില്ല. രാത്രിയിൽ തെരുവ് വിളക്കുകൾ തെളിയാത്ത സ്ഥലങ്ങളിലാണു മാലിന്യനിക്ഷേപം .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group