ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയില്‍ ഇലന്തിലയില്‍ ഗ്രനേഡുകള്‍ കണ്ടെത്തി. കമ്ബിവേലിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ച് ഗ്രനേഡുകളാണ് കണ്ടെത്തിയത്. ഒരു ഗ്രനേഡ് മഞ്ഞ ചാക്കില്‍ പൊതിഞ്ഞ നിലയിലും ബാക്കി നാലെണ്ണം നിലത്ത് ചിതറിക്കിടക്കുന്ന രീതിയിലുമായിരുന്നു ഉണ്ടായിരുന്നത്.
വഴിയരികിലെ ഗ്രനേഡ് ശേഖരം പ്രദേശവാസിയായ ജയകുമാര്‍ പൂജാരിയുടെ ശ്രദ്ധയില്‍പെട്ടു.
തുടര്‍ന്ന് അദ്ദേഹം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച സ്പെഷ്യല്‍ കമ്മീഷന്‍ഡ് ഓഫീസറാണ് ജയകുമാര്‍ പൂജാരി. കണ്ടെത്തിയ ഗ്രനേഡുകള്‍ 40 വര്‍ഷം പഴക്കുമുള്ളതാണെന്ന് പോലീസ് സൂപ്രണ്ട് ഋഷികേഷ് സോനെവാനെ പറഞ്ഞു. സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.