മംഗളുരു: കാസര്‍കോട് തലപ്പാടി അതിര്‍ത്തി പ്രദേശത്തെ പമ്ബ് ഉടമകള്‍ പുതിയ പെട്രോള്‍ നിരക്ക് വന്നതോടെ പ്രതിസന്ധിയില്‍. കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഉണ്ടായ വന്‍ കുറവാണ് കേരള അതിര്‍ത്തി പ്രദേശത്തെ പമ്ബ് ഉടമകളെ വെട്ടിലാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കര്‍ണാടക വില്‍പന നികുതി (കെ എസ് ടി) ഏഴ് രൂപ വീതം കുറച്ചതോടെയാണ് വില വീണ്ടും കുറഞ്ഞത്. വ്യാഴാഴ്ച രാത്രി മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്.
ഇതോടെ മംഗ്‌ളൂറില്‍ പെട്രോളിന് 99.72 രൂപയും ഡീസലിന് 84.24 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. മൊത്തം, ഡീസല്‍ ലിറ്ററിന് 17 രൂപയും പെട്രോളിന് 12 രൂപയുമാണ് കുറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നതിന് മുമ്ബ് മംഗ്‌ളൂറില്‍ പെട്രോള്‍ 113.93 രൂപയ്ക്കും ഡീസല്‍ 104.50 രൂപയ്ക്കുമാണ് വിറ്റിരുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമെന്നാണ് കര്‍ണാടക വില്‍പന നികുതി കുറച്ചത് പ്രഖ്യാപിക്കുമ്ബോള്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞത്. കെഎസ്ടി കുറയ്ക്കാനുള്ള തന്റെ സര്‍കാരിന്റെ തീരുമാനം സംസ്ഥാന ഖജനാവിന് 2,100 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
അതേസമയം കാസര്‍കോട്ട് പെട്രോള്‍ ലിറ്ററിന് 105.42 രൂപയും ഡീസലിന് 92.57 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. ഡീസലിന് 12 രൂപയും പെട്രോളിന് അഞ്ച് രൂപയുടെയും കുറവാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ളത്. ഇതോടെ കാസര്‍കോടിന്റെ അതിര്‍ത്തിയിലുള്ളവരും ചരക്ക് ലോറികളും കര്‍ണാടകയിലെ പമ്ബുകളില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തുകയാണ്.
ഇത് മംഗലാപുരത്തെ അതിര്‍ത്തി പമ്ബുകളില്‍ തിരക്ക് വര്‍ധിപ്പിച്ചിരിക്കുമ്ബോള്‍ കേരളം അതിര്‍ത്തിയിലെ പമ്ബ് ഉടമകള്‍ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല പെട്രോള്‍ ഡീസല്‍ കള്ളക്കടത്തും ആരംഭിച്ചിരിക്കുകയാണ്. 1000 ലിറ്റര്‍ ഡീസലിന് 12000 രൂപയോളം ലാഭം ഉണ്ടാകുമ്ബോള്‍ ഇത് അതിര്‍ത്തി കടത്തി കൊണ്ട് വരാന്‍ വെറുംം 250 യില്‍ താഴെയാണ് ചെലവ് . മാത്രമല്ല ഇത്തരത്തില്‍ പെട്രൊള്‍ കര്‍ണാടകയില്‍ നിന്ന് വാങ്ങുമ്ബോള്‍ യഥാര്‍ഥ വിലയില്‍ നിന്നും 1 രൂപ വരെ പമ്ബ് ഉടമകള്‍ കുറച്ചു നല്‍കുന്നുണ്ട് എന്നാണ് അറിയാന്‍ സാധിക്കുന്നത്