മൈസൂര്‍ : തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഒന്‍പത് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മൈസൂര്‍ ഹുന്‍സൂരിലെ കുന്തേരിക്കറിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത്. മൈസൂരിലെ വ്യാപാരിയായ നാഗരാജിന്റെ മകന്‍ കാര്‍ത്തിക് ആണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് കുട്ടിയെ മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
കാര്‍ത്തിക് നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബുധനാഴ്ച വൈകീട്ട് ദീപാവലി ആഘോഷത്തിനായി പടക്കം വാങ്ങാന്‍ കടയില്‍ പോകുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാത്രി ഏഴരയോടെ പിതാവ് നാഗരാജിന് അജ്ഞാതനമ്ബറില്‍ നിന്ന് ഫോണ്‍കോള്‍ വരികയും കുട്ടിയെ തട്ടികൊണ്ടുപോയതായി അറിയിക്കുകയും ചെയ്തു. ഇതറിഞ്ഞ് പിതാവ് വീട്ടിലെത്തിയപ്പോള്‍ മകന്‍ അവിടെയുണ്ടായിരുന്നില്ല. പിന്നീട് അതേനമ്ബറില്‍ നിന്ന് വീണ്ടും ഫോണ്‍ വിളിവന്നു. മകനെ തിരിച്ചുകിട്ടാന്‍ നാല് ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് നാഗരാജ് ആ നമ്ബറിലേക്ക് തിരിച്ചുവിളിച്ചങ്കെിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
വിവരം പോലീസിനെ അറിയിക്കുന്നതിന് മുന്‍പായി സമീപപ്രദേശത്തെല്ലാം നാഗരാജ് മകനുവേണ്ടിയുള്ള അന്വേഷണം നടത്തി. പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സംശയമുള്ള വ്യക്തികളെ ചോദ്യം ചെയ്യുകയും ചെയ്തു. ഒടുവില്‍ കൃത്യം നടത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അതിന് പിന്നാലെയാണ് കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ വച്ച് കണ്ടെടുത്തത്. വ്യാപാരിയുമായി അടുപ്പമുള്ളയാളാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന.