തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാലസമരത്തില്‍നിന്ന് (Private Bus Strike)പിന്നോട്ടില്ലെന്ന് ബസ്സുടമകള്‍(Bus Owners).ഇന്ധന വിലയില്‍ (Fuel Price)കുറവുണ്ടായെങ്കിലും ബസ്സ് വ്യവസായത്തിലെ നഷ്ടം നികത്താന്‍ ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഉടമകള്‍ പറഞ്ഞു. പണിമുടക്ക്(strike) വിജയിപ്പിക്കാന്‍ ബസ്സുടമകളുടെ സംഘടനകളുടെ കണ്‍വെന്‍ഷന്‍ ഇന്ന് കോഴിക്കോട് നടക്കും.
കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം2018ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് 66 രൂപയായിരുന്നു ഡീസല്‍ വില. 103 രൂപയായി ഇന്ധന വില ഉയര്‍ന്നപ്പോഴാണ് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ഉടമകള്‍ പറയുന്നു. കഴിഞ്ഞ ദിവസം എക്സൈസ് ഡ്യൂട്ടിയില്‍ കുറവു വരുത്തിയപ്പോള്‍ ഡീസല്‍ വില 91.49 രൂപയായി.
സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചാല്‍പോലും ബസ് വ്യവസായത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ബസ്സുടമകള്‍ പറയുന്നത്. കോവിഡിനെത്തുടര്‍ന്ന് 60 ശതമാനം സ്വകാര്യ ബസ്സുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കോവിഡ്‌സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്.
–KSRTC Strike| കെഎസ്‌ആര്‍ടിസി പണിമുടക്ക് തുടങ്ങി; ദീര്‍ഘദൂര സര്‍വീസുകളും ഓടുന്നില്ല
അതേസമയം, കെഎസ്‌ആര്‍ടിസി (KSRTC )തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് (KSRTC Strike) തുടങ്ങി. അര്‍ദ്ധരാത്രിയില്‍ സമരം തുടങ്ങിയതോടെ ദീര്‍ഘദൂര ബസ് സര്‍വ്വീസുകളും സ്തംഭിച്ചു. എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനാല്‍ മുഴുവന്‍ സര്‍വ്വീസുകളും മുടങ്ങിയേക്കും.
–മഴയാണ് മറക്കരുത്! മൂന്നിടത്തായി നാലു കുഞ്ഞുങ്ങള്‍ അഞ്ചു മണിക്കൂറിനിടെ വെളളത്തില്‍ വീണു മരിച്ച നിലയില്‍
സിഐടിയു, ബിഎംഎസ് യൂണിയനുകള്‍ ഒരു ദിവസവും ഐഎന്‍ടിയുസി യൂണിയനായ ടിഡിഎഫ് രണ്ട് ദിവസവുമാണ് പണി മുടക്കുന്നത്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് പണിമുടക്കുന്ന ദിവസത്തെ ശമ്ബളം ലഭിക്കില്ല. ശമ്ബള പരിഷ്കരണം ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.ജോലിക്ക് എത്താത്തവരുടെ ശമ്ബളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
കെഎസ്‌ആര്‍ടിസി തൊഴിലാളി പണിമുടക്കിനെതിരെ ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത് വന്നിരുന്നു. യൂണിയനുകള്‍ തീരുമാനം മാറ്റാന്‍ തയ്യാറാറകണമെന്നും ഇരിക്കുന്ന കൊമ്ബ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങല്‍ തള്ളില്ല. 30 കോടിയുടെ അധിക ബാധ്യതായണ് ശമ്ബള പരിഷ്‌കരണം മൂലം ഉണ്ടാകുന്നത്. തൊഴിലാളികള്‍ സ്വയം അത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു