Home Featured ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഒറിജിനല്‍ പാസ്‌പോര്‍ട്ട്

ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഒറിജിനല്‍ പാസ്‌പോര്‍ട്ട്

ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് പൗച്ചിനോടൊപ്പം കിട്ടിയത് ഒറിജിനല്‍ പാസ്സ്പോര്‍ട്ട്. വയനാട് സ്വദേശി മിഥുന്‍ ബാബുവിനാണ് ആമസോണില്‍ നിന്ന് പാസ്‌പോര്‍ട്ട് ലഭിച്ചത്. ഒക്ടോബര്‍ 30 നാണ് മിഥുന്‍ ബാബു ആമസോണില്‍ പാസ്‌പോര്‍ട്ട് പൗച്ച്‌ ഓര്‍ഡര്‍ ചെയ്തത്. നവംബര്‍ ഒന്നിന് പൗച്ച്‌ കൈയ്യിലെത്തി.

പൗച്ച്‌ പരിശോധിച്ചപ്പോഴാണ് അതില്‍ തൃശ്ശൂര്‍ സ്വദേശിയുടെ ഒറിജനല്‍ പാസ്‌പോര്‍ട്ട് കണ്ടത്. നേരത്തെ പാസ്‌പോര്‍ട്ട് കവര്‍ ബുക്ക് ചെയ്തിരുന്ന തൃശൂര്‍ സ്വദേശി പൗച്ച്‌ റിട്ടേണ്‍ ചെയ്തിരുന്നു. തിരിച്ചയച്ചപ്പോള്‍ അബദ്ധത്തില്‍ കവറില്‍ പാസ്‌പോര്‍ട്ട് പെട്ടുപോയി. എന്നാല്‍ തിരിച്ചു വന്ന പൗച്ച്‌ ഒരു പരിശോധനയും കൂടാതെ പാര്‍സല്‍ സര്‍വീസുകാര്‍ മിഥുന്‍ ബാബുവിനു അയക്കുകയായിരുന്നു.

ആമസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും തെറ്റ് പറ്റിയതാണെന്നും ആവര്‍ത്തിക്കില്ലെന്നുമായിരുന്നു മറുപടി. എന്നാല്‍ കവറിനൊപ്പം ലഭിച്ച പാസ്‌പോര്‍ട്ട് എന്തു ചെയ്യണമെന്ന് മാത്രം അധികൃതര്‍ പറഞ്ഞില്ല. തുടര്‍ന്ന് മിഥുന്‍ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോളാണ് തൃശൂര്‍ സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടേതാണെന്ന് മനസിലായത്. മുഹമ്മദ് സാലിഹിന് പാസ്‌പോര്‍ട്ട് അയച്ചു നല്‍കാനൊരുങ്ങുകയാണ് മിഥുന്‍. വിതരണ കമ്ബനിയുടെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ച സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group