ബെംഗളുരു • അകലവും മാസ്കും ഉൾപ്പെടെയുള്ള സർക്കാർ മാനദണ്ഡങ്ങൾ ദീപാവലി ആഘോഷത്തിനിടയിലും കർശനമായി പാലിക്കണമെന്ന് ബിബി എംപി ചീഫ് കമ്മിഷണർ, ദീപാവലിക്ക് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി മാറ്റിയെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കമ്മിഷണർ ഗൗരവ് ഗുപ്ത വിശദീകരണവുമായി രംഗത്തെത്തിയത്. പ്രായമായവരും കുട്ടികളും തി രക്കുകളിൽ നിന്ന് പരമാവധി മാറി നിൽക്കണം. കോവിഡ് ലക്ഷ ണങ്ങളുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും ഗൗരവ് ഗുപ്ത പറഞ്ഞു.