Home Featured സിന്ദഗിയില്‍ വിജയിച്ചിട്ടും ബി.ജെ.പി ക്യാമ്ബില്‍ മൗനം; കോണ്‍ഗ്രസിന് കരുത്തായി ഹനഗലിലെ വിജയം

സിന്ദഗിയില്‍ വിജയിച്ചിട്ടും ബി.ജെ.പി ക്യാമ്ബില്‍ മൗനം; കോണ്‍ഗ്രസിന് കരുത്തായി ഹനഗലിലെ വിജയം

ബംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ ഹനഗലിലെയും സിന്ദഗിയിലെയും ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളിലും വിജയം ഉറപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി ബസവരാജ് െബാമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി.യുടെ പ്രചാരണമാണ് ഫലം വന്നതോടെ മാറിമറഞ്ഞത്. വടക്കന്‍ കര്‍ണാടകയിലെ ബി.ജെ.പിയുടെ കോട്ടകളിലൊന്നായ ഹനഗല്‍ പിടിച്ചെടുക്കാനായതിെന്‍റ ആത്മവിശ്വാസത്തിലാണ് മറുഭാഗത്ത് കോണ്‍ഗ്രസ്.

2023ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ വിജയം കോണ്‍ഗ്രസിന് കരുത്താകും. സിന്ദഗിയിലെ വന്‍ഭൂരിപക്ഷത്തോടെയുള്ള വിജയം ബി.ജെ.പിക്ക് ഗുണകരമാണെങ്കിലും ഹനഗലിലെ പരാജയം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, ഉപാധ്യക്ഷന്‍ വിജയേന്ദ്ര തുടങ്ങിയവരാണ് ദിവസങ്ങളോളം നീണ്ട വ്യാപകമായ പ്രചാരണമാണ് ഇരു മണ്ഡലങ്ങളിലും നടത്തിയത്. രണ്ടു മണ്ഡലങ്ങളിലുമായി 13 പേരെയാണ് പ്രചാരണത്തിനായി ചുമതലപ്പെടുത്തിയത്. ഹനഗലില്‍ മാത്രം മുഖ്യമന്ത്രി ബസവരാജ് െബാമ്മൈയും മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും നേരിട്ടുള്ള പ്രചാരണം നടത്തിയിരുന്നു.

ഹനഗലില്‍ പ്രചാരണത്തിനായി പത്തിലധികം മന്ത്രിമാരും എത്തി. എന്നാല്‍, ഇതൊന്നും േവാട്ടായി മാറിയില്ല. സിന്ദഗിയിലെ വന്‍ഭൂരിപക്ഷത്തോടെയുള്ള വിജയം ബി.ജെ.പിക്ക് ആഹ്ലാദമുണ്ടാക്കുന്നതാണെങ്കിലും മറുഭാഗത്ത് തിരിച്ചടി നേരിട്ടതോടെ ബി.ജെ.പി നേതാക്കള്‍ കാര്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സിന്ദഗിയില്‍ ആഘോഷങ്ങളുണ്ടെങ്കിലും സംസ്ഥാന തലത്തില്‍ പാര്‍ട്ടിയില്‍ കാര്യമായ ആഘോഷങ്ങളൊന്നുമുണ്ടായിട്ടില്ല. നേതാക്കള്‍ കാര്യമായ പ്രതികരണവും നടത്തിയിട്ടില്ല. ഡി.കെ. ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടു മണ്ഡലങ്ങളിലും േകാണ്‍ഗ്രസിെന്‍റ പ്രചാരണം നടന്നത്.

2018ല്‍ ബി.ജെ.പിയുടെ സി.എം. ഉദാസിയാട് പരാജയപ്പെട്ട കോണ്‍ഗ്രസിെന്‍റ ശ്രീനിവാസ് വി. മാനെയെ ഹനഗലില്‍നിന്നും ഇത്തവണ വിജയിപ്പിക്കാനായത് കോണ്‍ഗ്രസിന് നേട്ടമാണ്. ഹനഗലിലെ ബി.ജെ.പിയുടെ കരുത്തനായ നേതാവായ അന്തരിച്ച മുന്‍ മന്ത്രി സി.എം. ഉദാസിയുടെ കുടുംബത്തിലുള്ളവര്‍ക്ക് സീറ്റ് നല്‍കാത്തതിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് ഹനഗലിലെ പരാജയത്തിെന്‍റ പ്രധാന കാരണമായി. യെദിയൂരപ്പയുടെ അടുത്ത അനുയായിയായിരുന്നു സി.എം. ഉദാസി. ലിംഗായത്ത് വിഭാഗത്തില്‍ നിന്നല്ലാത്ത ശ്രീനിവാസ് വി. മാനെയെ സ്ഥാനാര്‍ഥിയാക്കി ലിംഗായത്ത് ഭൂരിപക്ഷ മേഖലയില്‍ വിജയിപ്പിക്കാനായത് കോണ്‍ഗ്രസിന് വരും നാളുകളില്‍ ആത്മവിശ്വാസമേകും.

2018ലെ പരാജയത്തിനുശേഷവും ശ്രീനിവാസ് മാനെ ഹനഗലിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചുവെന്നും അതാണ് വിജയത്തിന് നിര്‍ണായകമായെന്നും കോണ്‍ഗ്രസിെന്‍റ പ്രചാരണത്തിെന്‍റ ചുമതലയുണ്ടായിരുന്ന സലീം അഹമ്മദ് പറഞ്ഞു. സിന്ദഗിയില്‍ മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദിയുടെയും നേതൃത്വത്തില്‍ മന്ത്രിമാരായ ഗോവിന്ദ് കര്‍ജോല്‍, വി. സോമണ്ണ, സി.സി. പാട്ടീല്‍, ശശികലെ ജോലെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രചാരണം നടന്നത്. കൂട്ടായ പ്രചാരണമാണ് സിന്ദഗിയില്‍ ബി.ജെ.പിയെ തുണച്ചത്. സിന്ദഗിയിലെ പ്രധാന വോട്ടുബാങ്കായ തല്‍വാര്‍ സമുദായത്തെ കൂടെ നിര്‍ത്താനായതും ഗുണകരമായി. സിന്ദഗിയിലെ മുന്‍ ജെ.ഡി-എസ് സ്ഥാനാര്‍ഥി എം.സി മനഗുളിയുടെ മകന്‍ അശോക് മനഗുളിയെ സ്ഥാനാര്‍ഥിയാക്കിയെങ്കിലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല. മനഗുളിയുടെ നിര്യാണത്തിലുള്ള സഹതാപതരംഗം വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് തിരിച്ചടിയായത്.

ജെ.ഡി-എസില്‍നിന്നും വിട്ട് കോണ്‍ഗ്രസിലെത്തിയതിനാല്‍ തന്നെ അശോക് മനഗുളിക്കായി കോണ്‍ഗ്രസ് നേതാക്കള്‍ കാര്യമായി പ്രചാരണത്തിനെത്തിയില്ലെന്ന വിമര്‍ശനവുമുണ്ട്. ഇതും അശോക് മനഗുളിയുടെ വോട്ട് കുറയാന്‍ കാരണമായി. പാര്‍ട്ടി വോട്ടുകള്‍ ഉള്‍പ്പെടെ അശോക് മനഗുളിക്ക് കിട്ടിയിട്ടില്ലെന്ന ആരോപണവുമുണ്ട്. പാര്‍ട്ടിയിലെ അതൃപ്തിക്കിടെയും മികച്ച പ്രകടനം നടത്തി അശോക് മനഗുളി രണ്ടാമതെത്തിയതും കോണ്‍ഗ്രസിന് ബോണസാണ്. മുന്‍ പ്രധാനമന്ത്രിയും ജെ.ഡി-എസ് ദേശീയ അധ്യക്ഷനുമായ എച്ച്‌.ഡി. ദേവഗൗഡ, മകന്‍ എച്ച്‌.ഡി. കുമാരസ്വാമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജെ.ഡി-എസ് പ്രചരണം.

എന്നാല്‍, രണ്ടു മണ്ഡലങ്ങളിലും ദയനീയ പ്രകടനമാണ് കാഴ്ച വെച്ചത്. ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള രണ്ടു സ്ഥാനാര്‍ഥികളെ ഇരു മണ്ഡലങ്ങളിലുമായി നിര്‍ത്തി വിജയം ഉറപ്പാക്കാനായിരുന്നു ജെ.ഡി-എസ് ശ്രമം. എന്നാല്‍, രണ്ടുപേരും പരാജയപ്പെട്ടു. ജെ.ഡി-എസിെന്‍റ കൈവശമുണ്ടായിരുന്ന വടക്കന്‍ കര്‍ണാടകയിലെ പ്രധാന സീറ്റായ സിന്ദഗി നഷ്​​ടമാകുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group